Photo Courtesy: Twitter|RCB
ന്യൂഡൽഹി: അനുഷ്ക ശർമയും വിരാട് കോലിയും കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ്. ജനുവരിയിൽ ജീവിതത്തിലേക്ക് പുതിയ അതിഥി എത്തുമെന്ന് കോലി കുറച്ചു ദിവസങ്ങൾക്കു മുമ്പ് സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിച്ചിരുന്നു. ഗർഭിണിയായ അനുഷ്കയ്ക്കൊപ്പമുള്ള ചിത്രവും കോലി പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെ ഇരുവർക്കും ഐ.പി.എൽ ടീം റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ഒരു സർപ്രൈസ് പാർട്ടി ഒരുക്കി. ഇതിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
ആർ.സി.ബി ടീം ഐ.പി.എല്ലിനായി യു.എ.ഇയിലേക്ക് പോകുന്നതിന് മുമ്പ് ഷൂട്ട് ചെയ്ത വീഡിയോയാണിത്. ആർ.സി.ബി ടീമംഗങ്ങൾക്കൊപ്പം കേക്ക് മുറിക്കുന്ന അനുഷ്കയേയും കോലിയേയും വീഡിയോയിൽ കാണാം. നിലവിൽ കോലി ആർസിബി ടീമിനൊപ്പം യു.എ.ഇയിലാണുള്ളത്. സെപ്റ്റംബർ 19-നാണ് ഐ.പി.എൽ തുടങ്ങുന്നത്.
2017-ൽ ഇറ്റലിയിൽവച്ച് നടന്ന സ്വകാര്യ ചടങ്ങിലാണ് കോലിയും അനുഷ്കയും വിവാഹിതരായത്. വർഷങ്ങൾ നീണ്ട പ്രണയത്തിന് ശേഷമായിരുന്നു ഇത്. അതിനുശേഷം സുഹൃത്തുക്കൾക്കായി ഡൽഹിയിലും മുംബൈയിലും വിവാഹസത്‌കാരവും ഒരുക്കിയിരുന്നു.
Content Highlights: Anushka Sharma, Virat Kohli, RCB
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..