ലണ്ടന്‍: ലോക ഹെവിവെയ്റ്റ് ബോക്‌സിങ്ങിലെ ചാമ്പ്യന്‍പട്ടം നിലനിര്‍ത്തി ബ്രിട്ടീഷ് താരം ആന്തണി ജോഷ്വ. 

ശനിയാഴ്ച രാത്രി വെംബ്ലി അരീനയില്‍ നടന്ന മത്സരത്തില്‍ ബള്‍ഗേറിയയുടെ കുബ്രത്ത് പുലേവിനെ തോല്‍പ്പിച്ചാണ് ആന്തണി കിരീടം നിലനിര്‍ത്തിയത്. ഇതോടെ, ഡബ്ല്യു.ബി.എ, ഐ.ബി.എഫ്., ഡബ്ല്യു.ഒ. ബെല്‍റ്റുകളും ആന്തണി നിലനിര്‍ത്തി.

കരിയറിലെ 25 മത്സരങ്ങളില്‍ ജോഷ്വയുടെ 24-ാം ജയമാണിത്. കടുത്ത പോരാട്ടം കാഴ്ച വെച്ച പുലേവിനെ മറികടക്കാന്‍ ജോഷ്വയ്ക്ക് ഒമ്പതാം റൗണ്ട് വരെ പൊരുതേണ്ടി വന്നു.

Content Highlights: Anthony Joshua knocks out Kubrat Pulev to retain heavyweight title