Image Courtesy: Getty Images
ടൂറിന്‍: ഡാനിയേല്‍ റുഗാനിക്ക് പിന്നാലെ മറ്റൊരു യുവെന്റസ് താരം ബ്ലെയ്‌സ് മറ്റിയുഡിക്കും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു.
റുഗാനിക്ക് വൈറസ് ബാധ സ്ഥിരീകരിച്ചതിനു പിന്നാലെ ടീം അംഗങ്ങളെല്ലാം സ്വയം നീരീക്ഷണത്തിലിരിക്കുകയും പരിശോധനകള്‍ നടത്തുകയും ചെയ്തിരുന്നു. ഇതിന്റെ ഫലങ്ങള്‍ ലഭിച്ചപ്പോഴാണ് മറ്റിയുഡി കൊറോണ പോസിറ്റീവാണെന്ന് വ്യക്തമായതെന്ന് ബി.ബി.സി റിപ്പോര്‍ട്ട് ചെയ്തു.
2018-ല്‍ ലോകകപ്പ് നേടിയ ഫ്രഞ്ച് ടീം അംഗമായ ബ്ലെയ്‌സ് മറ്റിയുഡി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഉള്‍പ്പെടെ കളിക്കുന്ന യുവെന്റസ് ടീമിന്റെ ആദ്യ ഇലവനിലെ സ്ഥിരം സാന്നിധ്യമാണ്. ഐസൊലേഷനിലുള്ള താരം സുഖമായിരിക്കുന്നുവെന്ന് ക്ലബ്ബ് പ്രസ്താവനയില്‍ വ്യക്തമാക്കി.
Content Highlights: another Juventus midfielder Blaise Matuidi test positive for coronavirus
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..