പട്യാല: വനിതകളുടെ ജാവലിന്‍ ത്രോയില്‍ ദേശീയ റെക്കോഡോടെ സ്വര്‍ണം നേടിയ അനു റാണി ഫെഡറേഷന്‍ കപ്പ് സീനിയര്‍ അത്​ലറ്റിക്‌സിന്റെ ആദ്യദിനത്തിലെ താരമായി. 

ഉത്തര്‍പ്രദേശിനുവേണ്ടി മത്സരിച്ച അനു 63.24 മീറ്റര്‍ ദൂരത്തേക്ക് ജാവലിന്‍ പായിച്ച് സ്വന്തം പേരിലുള്ള ദേശീയ റെക്കോഡ് (62.43 മീറ്റര്‍) മറികടന്നു. പക്ഷേ, ഒളിമ്പിക് യോഗ്യതാ മാര്‍ക്ക് (64 മീറ്റര്‍) കടക്കാനായില്ല. 

വനിതകളുടെ 10000 മീറ്ററില്‍ യു.പി.യുടെ സവിത പാല്‍ (33 മിനിറ്റ് 59.35 സെക്കന്‍ഡ്), പോള്‍വാള്‍ട്ടില്‍ തമിഴ്നാടിന്റെ റോസി പോള്‍രാജ് (3.90 മീറ്റര്‍), ഷോട്പുട്ടില്‍ യു.പി.യുടെ കിരണ്‍ ബലിയാന്‍ (16.45 മീറ്റര്‍) എന്നിവര്‍ സ്വര്‍ണം നേടി.

Content Highlights: Annu Rani betters own javelin national record but misses Olympics mark