ബെംഗളൂരു/ന്യൂഡല്‍ഹി: ബി.ജെ.പി.യില്‍ ചേര്‍ന്നിട്ടില്ലെന്ന് ലോങ്ജംപ് താരം അഞ്ജു ബോബി ജോര്‍ജ്. കുടുംബസുഹൃത്തായ കേന്ദ്ര സഹമന്ത്രി വി.മുരളീധരനെ കാണാന്‍ പോയതാണെന്നും ഈ സമയത്ത് ബി.ജെ.പി. പതാക നല്‍കി സ്വീകരിച്ചതാണെന്നും അഞ്ജു ബോബി ജോര്‍ജ് മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു. വാര്‍ത്താ ഏജന്‍സികളില്‍ വന്ന വാര്‍ത്ത തെറ്റാണെന്നും അവര്‍ വ്യക്തമാക്കി.
അഞ്ജു ബോബി ജോര്‍ജ് തന്നെ കാണാനായാണ് ബെംഗളൂരുവിലെ ചടങ്ങിനെത്തിയതെന്നും അവര്‍ പാര്‍ട്ടിയില്‍ ചേര്‍ന്നിട്ടില്ലെന്നും കേന്ദ്ര സഹമന്ത്രി വി.മുരളീധരനും പറഞ്ഞു.
അഞ്ജു ബോബി ജോര്‍ജ് ബി.ജെ.പി.യില്‍ ചേര്‍ന്നതായി നേരത്തെ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഇത് തെറ്റാണെന്നും ബി.ജെ.പി.യുടെ പരിപാടിക്കെത്തിയപ്പോള്‍ ബി.ജെ.പിയുടെ പതാക പിടിച്ച് യെദ്യൂരപ്പയോടൊപ്പം ചിത്രമെടുക്കുക മാത്രമാണ് ചെയ്തതെന്നും വി. മുരളീധരന്‍ പറഞ്ഞു.
ലോങ്ജംപ് താരം അഞ്ജു ബോബി ജോര്‍ജ് ബി.ജെ.പി.യില്‍ ചേര്‍ന്നതായി എ.എന്‍.ഐ. ഉള്‍പ്പെടെയുള്ള വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് സംഭവത്തില്‍ വിശദീകരണവുമായി കേന്ദ്ര സഹമന്ത്രി വി.മുരളീധരന്‍ രംഗത്തെത്തിയത്.
അഞ്ജു ബോബി ജോര്‍ജ് ബി.ജെ.പി.യില്‍ ചേര്‍ന്നതായി വാര്‍ത്താ ഏജന്‍സി നേരത്തെ നല്‍കിയ ട്വീറ്റ്:
Content Highlights: anju boby george reject reports that she joins bjp