അഞ്ജു ബോബി ജോര്‍ജിന് വേള്‍ഡ് അത്‌ലറ്റിക്‌സ് പുരസ്‌കാരം


എലൈന്‍ തോംപ്‌സണും വാര്‍ഹോമും മികച്ച താരങ്ങള്‍

അഞ്ജു ബോബി ജോർജ്

മൊണാക്കോ: വേള്‍ഡ് അത്‌ലറ്റിക്‌സിന്റെ ഈ വര്‍ഷത്തെ വുമണ്‍ ഓഫ് ദി ഇയര്‍ പുരസ്‌ക്കാരത്തിന് മുന്‍ ഇന്ത്യന്‍ അത്‌ലറ്റിക്‌സ് താരവും പരിശീലകയുമായ അഞ്ജു ബോബി ജോര്‍ജ് അര്‍ഹയായി.ബുധനാഴ്ച്ച രാത്രിയാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്.

ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ ലോങ് ജമ്പില്‍ വെങ്കല മെഡല്‍ നേടിയിട്ടുളള അഞ്ജു കായികരംഗത്തുനിന്ന് വിരമിച്ച ശേഷവും ഈ മേഖലയില്‍ നടത്തുന്ന സേവനങ്ങളാണ് പുരസ്‌കാരത്തിന് അര്‍ഹയാക്കിയത്. ബെംഗളൂരു കേന്ദ്രമായി അത്‌ലറ്റിക്‌സ് അക്കാദമി സ്ഥാപിച്ച് 2016 മുതല്‍ പെണ്‍കുട്ടികള്‍ക്ക് പരിശീലനം നല്‍കുന്നുണ്ട്. ഇന്ത്യന്‍ അത്‌ലറ്റിക്‌സ് ഫെഡറേഷന്റെ സീനിയര്‍ വൈസ് പ്രസിഡന്റാണ്.



വേള്‍ഡ് അത്‌ലറ്റിക്‌സിന്റെ ഈ വര്‍ഷത്തെ മികച്ച പുരുഷ താരമായി നോര്‍വെയുടെ കാര്‍സ്റ്റന്‍ വാര്‍ഹോമും വനിത താരമായി ജമൈക്കയുടെ എലൈന്‍ തോംപ്‌സണും തിരഞ്ഞെടുക്കപ്പെട്ടു.

Content Highlights: Anju Bobby George wins World Athletics Award


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


04:19

ഇത് കേരളത്തിന്റെ മിനി ശിവകാശി, പടക്കങ്ങളുടെ മായാലോകം

Oct 24, 2022


26:50

മലയാളികളുടെ റിച്ചുക്കുട്ടന് ഹിന്ദിയിലും പിടിയുണ്ടായ ' വല്യ കഥ'

Oct 10, 2022

Most Commented