കോഴിക്കോട്: ഇന്ത്യന്‍ ഫുട്ബോള്‍ താരം അനസ് എടത്തൊടികയുടെ മാതാവ് ഖദീജ (60) അന്തരിച്ചു. ഖബറടക്കം ബുധനാഴ്ച്ച രാവിലെ 9.30ന് കൊണ്ടോട്ടി മുണ്ടപ്പലം ജുമുഅ മസ്ജിദില്‍ നടക്കും.
അര്‍ബുദ രോഗബാധയെ തുടര്‍ന്ന് ഏറെനാളായി ചികിത്സയിലായിരുന്നു. അനസിന്റെ പിതാവ് മുഹമ്മദ് കുട്ടി കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ അന്തരിച്ചിരുന്നു.
ഏഷ്യാ കപ്പില്‍ ഇന്ത്യക്ക് തിരിച്ചടിയേറ്റതിന് പിന്നാലെ പ്രതിരോധ താരമായ അനസ് വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പരിശീലകന് സ്റ്റിമാക്കിന്റെ നിര്‍ബന്ധത്തിന് വഴങ്ങി വീണ്ടും ഇന്ത്യന്‍ ജഴ്സി അണിയുകയായിരുന്നു. ഇന്റര്‍ കോണ്ടിനെന്റല് കപ്പിലൂടെ ടീമില്‍ തിരിച്ചെത്തിയ മലയാളി താരം ലോകകപ്പ് യോഗ്യതാ മത്സരങ്ങളിലും കളിച്ചു.
ഐ.എസ്.എല്ലില്‍ കഴിഞ്ഞ സീസണില്‍ കേരള ബ്ലാസ്റ്റേഴ്സ് താരമായിരുന്നു. ഇത്തവണ എ.ടി.കെയുടെ പ്രതിരോധ താരമാണ്.
Content Highlights: Anas Edathodika Indian footballer mother passes away
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..