കാളികാവ്:ദുരിതബാധിതരെ സഹായിക്കാന്‍ ഇന്ത്യന്‍ ഫുട്ബോള്‍ താരം അനസ് എടത്തൊടികയും. മലപ്പുറം ജില്ലയിലെ വാഴക്കാട് വാലില്ലാപ്പുഴയിലാണ് അനസ് ശുചീകരണത്തിനിറങ്ങിയത്.
അനസിന്റെ നാടായ കൊണ്ടോട്ടി മുണ്ടപ്ര ഗ്രാമം ഒന്നിച്ച് ചൊവ്വാഴ്ച വാലില്ലാപ്പുഴയിലെത്തിയത്. അനസ് കൂടി ചേര്‍ന്നതോടെ ഫുട്ബോള്‍ കളിക്കാരടക്കം ധാരാളംപേര്‍ സംഘത്തില്ച്ചേര്ന്നു.
ശുചീകരണത്തിലൂടെയുള്ള പ്രശംസ ആഗ്രഹിക്കാത്ത അനസ് ക്യാമറകള്‍ക്ക് മുന്നില്‍നിന്ന് ഒഴിഞ്ഞുമാറി. ദേഹം മുഴുവന്‍ ചളിയുമായിട്ടാണ് അനസ് ഈ വീഡിയോയിലുള്ളത്. തന്നെ വളര്‍ത്തിയത് നാട്ടുകാരാണെന്നും അവര്‍ക്കൊപ്പം നില്‍ക്കണമെന്ന ആഗ്രഹം മാത്രമാണ് ഉള്ളതെന്നും അനസ് പറഞ്ഞു.
Content Highlights: Anas Edathodika helps flood victims Kerala Flood 2019
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..