Photo: twitter.com
അള്‍ജിയേഴ്‌സ് (അള്‍ജീരിയ): സ്വന്തം ടീമിന്റെ ഗോള്‍കീപ്പറുമായി മൈതാനത്ത് കൂട്ടിയിടിച്ച അള്‍ജീരിയന്‍ ഫുട്‌ബോളര്‍ക്ക് ദാരുണാന്ത്യം. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.
ശനിയാഴ്ച ഒറാനില്‍ നടന്ന അള്‍ജീരിയന്‍ രണ്ടാം ഡിവിഷന്‍ ഫുട്‌ബോള്‍ ലീഗ് മത്സരത്തിനിടെയാണ് സംഭവം. സോഫിയാന്‍ ലുകര്‍ എന്ന 28 കാരനായ അള്‍ജീരിയന്‍ ഫുട്‌ബോളറാണ് മരിച്ചത്.
എം.സി സൈദ - എ.എസ്.എം ഒറാന്‍ മത്സരത്തിനിടെയായിരുന്നു സംഭവം. ആദ്യ പകുതിക്കിടെയാണ് എം.സി സൈദ താരമായ ലുകര്‍ സ്വന്തം ടീമിന്റെ ഗോള്‍കീപ്പറുമായി കൂട്ടിയിടിച്ച് വീഴുന്നത്. തുടര്‍ന്ന് വൈദ്യ സഹായം തേടിയ ശേഷം വീണ്ടും കളത്തിലിറങ്ങിയ താരം 10 മിനിറ്റിന് ശേഷം കുഴഞ്ഞുവീഴുകയായിരുന്നു.
ഉടന്‍ തന്നെ താരത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. എന്നാല്‍ വഴിമധ്യേ മരണം സംഭവിക്കുകയായിരുന്നു. ഇതോടെ മത്സരം ഉപേക്ഷിച്ചു.
Content Highlights: algerian footballer sofiane loukar dies of on field heart attack
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..