.
സൗദി ക്ലബ്ബ് അല്‍ നസറിലേക്കുള്ള ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ കൂടുമാറ്റം കേരള ബ്ലാസ്റ്റേഴ്സ് ആരാധക വൃന്ദത്തേയും മറികടന്നിരിക്കുന്നു. ഏഷ്യന്‍ ഫുട്ബോള്‍ ക്ലബ്ബുകളില്‍ ഏറ്റവുമധികം ഇന്‍സ്റ്റഗ്രാം ഫോളോവേഴ്സുള്ള ക്ലബ്ബുകളിലൊന്നായ ബ്ലാസ്റ്റേഴ്സിനെ അല്‍ നസര്‍ മറികടന്നു. 34 ലക്ഷം ഫോളോവേഴ്സുണ്ട് ക്ലബ്ബിനിപ്പോള്. ക്രിസ്റ്റ്യാനോയുമായുള്ള കരാര്‍ പ്രഖ്യാപനം വന്നതോടെ ക്ലബ്ബിന്റെ ഇന്‍സ്റ്റഗ്രാം പേജ് ഫോളോവേഴ്സ് കുത്തനെ കൂടുകയായിരുന്നു.
.jpg?$p=74dd70a&&q=0.8)
32 ലക്ഷം ഫോളോവേഴ്സാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ഇന്‍സ്റ്റഗ്രാം ഫോളോവേഴ്സ്. ഈ റെക്കോര്‍ഡാണ് അല്‍ നസര്‍ തകര്‍ത്തത്. ഇന്നലെ വരെ 8.6 ലക്ഷം ഫോളോവേഴ്സാണ് ക്ലബ്ബിനുണ്ടായിരുന്നത്. ക്രിസ്റ്റ്യാനോയുമായുള്ള കരാര്‍ പുറത്തുവിട്ട് മണിക്കൂറുകള്‍ക്കകംതന്നെ ഇത് നാലിരട്ടിയോളമായി. നിലവില്‍ 34 ലക്ഷമാണ് അല്‍ നസറിന്റെ ഫോളോവേഴ്സ്. ഇത് ഇനിയും കൂടുമെന്നാണ് വിലയിരുത്തല്‍. ഇതിനിടെ അല്‍ നസറിന്റെ ഇന്‍സ്റ്റഗ്രാം പേജ് ക്രിസ്റ്റ്യാനോയും ഫോളോ ചെയ്തു.
.jpg?$p=8312ca4&&q=0.8)
ഫുട്ബോള്‍ ചരിത്രത്തിലെ ഏറ്റവും വലിയ തുകയ്ക്കാണ് ക്രിസ്റ്റ്യാനോയുമായി ക്ലബ്ബ് കരാര്‍ ഒപ്പുവെച്ചത്. 200 മില്യണിലധികം യൂറോയുടെ (1750 കോടി രൂപ) കരാറാണെന്നാണ് റിപ്പോര്‍ട്ട്. 2025 വരെ നീളുന്ന, രണ്ടര വര്‍ഷത്തെ കരാറായിരിക്കും ക്രിസ്റ്റ്യാനോയ്ക്ക് ക്ലബ്ബുമായുണ്ടാവുക.
Content Highlights: al nassr fcs followers count booms
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..