ദുബായ്: ഒരു ഇസ്രായേലി താരത്തെ ടീമിലെടുക്കുന്ന ആദ്യത്തെ അറബ് ക്ലബ്ബ് എന്ന നേട്ടവുമായി ദുബായിലെ അല്‍-നാസര്‍ ഫുട്‌ബോള്‍ ക്ലബ്ബ്. ചരിത്രത്തില്‍ ആദ്യമായാണ് ഒരു ഇസ്രായേലി താരം അറബ് ക്ലബ്ബില്‍ കളിക്കുന്നത്. 

28-കാരനായ ഇസ്രായേലി താരം ദിയ സാബിയയെയാണ് അല്‍-നാസര്‍ ക്ലബ്ബ് ടീമിലെത്തിച്ചിരിക്കുന്നത്. ഞായറാഴ്ച പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് താരത്തെ ടീമിലെത്തിച്ചതായി ക്ലബ്ബ് അറിയിച്ചത്. 

2.5 ദശലക്ഷം യൂറോയാണ് ഈ ഇസ്രായേലി അറ്റാക്കിങ് മിഡ്ഫീല്‍ഡര്‍ക്കായി ക്ലബ്ബ് മുടക്കിയത്. രണ്ടു വര്‍ഷത്തേക്കാണ് കരാര്‍.

വിവിധ ഇസ്രായേലി ക്ലബ്ബുകള്‍ക്കായി കളിച്ച സാബിയ 111 മത്സരങ്ങളില്‍ നിന്നായി 50 ഗോളുകള്‍ നേടിയിട്ടുണ്ട്. ഇസ്രായേലി ദേശീയ ടീമിനായി 10 മത്സരങ്ങളും താരം കളിച്ചിട്ടുണ്ട്.

Content Highlights: Al Nasr becomes first Arab club to sign Israeli footballer