തിരുവനന്തപുരം: കേരളത്തിലെ ഇ-ഗെയിമിങ് പ്രേമികള്‍ക്കായി ഐ.പി.എല്‍ മോഡല്‍ ഗെയിമിങ് മത്സരങ്ങള്‍ വരുന്നു. 

ഓള്‍ കേരള ഇ - സ്‌പോര്‍ട്‌സ് ഫെഡറേഷനും (എ.കെ.ഇ.എഫ്) അഡ്വാന്‍സ്ഡ് മൈക്രോ ഡിവൈസസും (എ.എം.ഡി) ചേര്‍ന്ന് സംഘടിപ്പിക്കുന്ന 15 ദിവസം  നീണ്ടുനില്‍ക്കുന്ന വലോറന്റ് അള്‍ട്ടിമേറ്റ് ബാറ്റില്‍ സീസണ്‍ 1 ടൂര്‍ണമെന്റ് ഈ മാസം 13-ന് ആരംഭിക്കും. 

എട്ടു ടീമുകളാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുക. കേരളത്തിലെ പ്രശസ്തരായ ഗെയിമിങ് യൂട്യൂബേഴ്‌സാണ് ടീം ഉടമകള്‍. ഇവര്‍ക്ക് 48 മത്സരാര്‍ഥികളെ തിരഞ്ഞെടുക്കുന്നതിനുള്ള ലേലം 2021 ജൂണ്‍ ആറിന് ഉച്ചയ്ക്ക് രണ്ട് മണിക്ക് എ.കെ. ഇ.എഫ് ഇ-സ്‌പോര്‍ട്‌സ് യൂട്യൂബ് ചാനലില്‍ ഇംഗ്ലീഷ്, മലയാളം ഭാഷകളില്‍ തത്സമയം സംപ്രേഷണം ചെയ്യും.

Content Highlights: AKEF to launch the first-ever IPL model e-sports event in Kerala