Photo: www.twitter.com
ബ്രിസ്‌ബെയ്ന്‍: ഓസ്‌ട്രേലിയയ്‌ക്കെതിരായ ടെസ്റ്റ് ക്രിക്കറ്റ് പരമ്പര സ്വന്തമാക്കിയതിനുപിന്നാലെ ആരാധകരുടെ മനം കവര്‍ന്ന് ഇന്ത്യന്‍ നായകന്‍ അജിങ്ക്യ രഹാനെ. ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി ഉയര്‍ത്തുന്നതിനുമുന്‍പായി രഹാനെ ഒപ്പിട്ട ജഴ്‌സി ഓസ്‌ട്രേലിയന്‍ സ്പിന്നര്‍ നഥാന്‍ ലിയോണിന് സമ്മാനിച്ചു.
ഇന്ത്യ-ഓസ്‌ട്രേലിയ നാലാം ടെസ്റ്റ് ലിയോണിന്റെ കരിയറിലെ 100-ാം മത്സരമായിരുന്നു. അതുമായി ബന്ധപ്പെട്ടാണ് രഹാനെ ലിയോണിന് ജഴ്‌സി സമ്മാനിച്ചത്. ലിയോണിനെ അഭിനന്ദിക്കാനും രഹാനെ മറന്നില്ല.
ഈ രംഗം നിമിഷ നേരം കൊണ്ട് വൈറലായി. മുന്‍ ഇന്ത്യന്‍ താരമായ വി.വി.എസ് ലക്ഷ്മണ്‍ ഇക്കാര്യം ട്വീറ്ററിലൂടെ പങ്കുവെച്ചു. രഹാനെയെ അഭിനന്ദിച്ചുകൊണ്ട് ഒരു കുറിപ്പും ലക്ഷ്മണ്‍ പങ്കുവെച്ചു.
ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി ഏറ്റുവാങ്ങിയ രഹാനെ അത് യുവതാരം നടരാജന് സമ്മാനിച്ച് ആരാധകരുടെ മനം കവര്‍ന്നു.
Content Highlights: Ajinkya Rahane wins hearts by presenting signed jersey to Nathan Lyon before lifting Border-Gavaskar Trophy
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..