ബ്രിസ്‌ബെയ്ന്‍: ഓസ്‌ട്രേലിയയ്‌ക്കെതിരായ ടെസ്റ്റ് ക്രിക്കറ്റ് പരമ്പര സ്വന്തമാക്കിയതിനുപിന്നാലെ ആരാധകരുടെ മനം കവര്‍ന്ന് ഇന്ത്യന്‍ നായകന്‍ അജിങ്ക്യ രഹാനെ. ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി ഉയര്‍ത്തുന്നതിനുമുന്‍പായി രഹാനെ ഒപ്പിട്ട ജഴ്‌സി ഓസ്‌ട്രേലിയന്‍ സ്പിന്നര്‍ നഥാന്‍ ലിയോണിന് സമ്മാനിച്ചു. 

ഇന്ത്യ-ഓസ്‌ട്രേലിയ നാലാം ടെസ്റ്റ് ലിയോണിന്റെ കരിയറിലെ 100-ാം മത്സരമായിരുന്നു. അതുമായി ബന്ധപ്പെട്ടാണ് രഹാനെ ലിയോണിന് ജഴ്‌സി സമ്മാനിച്ചത്. ലിയോണിനെ അഭിനന്ദിക്കാനും രഹാനെ മറന്നില്ല.

ഈ രംഗം നിമിഷ നേരം കൊണ്ട് വൈറലായി. മുന്‍ ഇന്ത്യന്‍ താരമായ വി.വി.എസ് ലക്ഷ്മണ്‍ ഇക്കാര്യം ട്വീറ്ററിലൂടെ പങ്കുവെച്ചു. രഹാനെയെ അഭിനന്ദിച്ചുകൊണ്ട് ഒരു കുറിപ്പും ലക്ഷ്മണ്‍ പങ്കുവെച്ചു. 

ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി ഏറ്റുവാങ്ങിയ രഹാനെ  അത് യുവതാരം നടരാജന് സമ്മാനിച്ച് ആരാധകരുടെ മനം കവര്‍ന്നു.

Content Highlights: Ajinkya Rahane wins hearts by presenting signed jersey to Nathan Lyon before lifting Border-Gavaskar Trophy