മെല്‍ബണ്‍: ഓസ്‌ട്രേലിയയ്‌ക്കെതിരായ രണ്ടാം ടെസ്റ്റില്‍ സെഞ്ചുറി നേടി ടീമിനെ വിജയത്തിലേക്ക് നയിച്ച ഇന്ത്യന്‍ ടീം നായകന്‍ അജിങ്ക്യ രഹാനെയ്ക്ക് മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടിന്റെ ആദരം.
മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടിന്റെ ലോകപ്രശസ്തമായ എം.സി.ജി ഹോണേഴ്‌സ് ബോര്‍ഡിലാണ് രഹാനെയുടെ പേര് എഴുതിച്ചേര്‍ത്തത്. ബി.സി.സി.ഐ തന്നെയാണ് ഇക്കാര്യം ട്വീറ്ററിലൂടെ അറിയിച്ചത്. ഇത് രണ്ടാം തവണയാണ് രഹാനെ ബോര്‍ഡില്‍ ഇടം നേടുന്നത്.
After leading from the front with a fantastic ton in the Boxing Day Test against Australia, @ajinkyarahane88 has his name engraved on the MCG Honours Board for the second time. 👏👏#TeamIndia #AUSvIND pic.twitter.com/z7vDe5dG4U
— BCCI (@BCCI) December 30, 2020
മെല്‍ബണ്‍ ഗ്രൗണ്ടില്‍ ആതിഥേയരല്ലാതെ സെഞ്ചുറി നേടിയവരുടെയും അഞ്ച് വിക്കറ്റ് പ്രകടനം നടത്തിയവരുടെയും പേരുകളാണ് ബോര്‍ഡില്‍ എഴുതാറ്. ഇതിനുമുന്‍പ് 2014-ലാണ് ആദ്യമായി പട്ടികയില്‍ രഹാനെയുടെ പേര് എഴുതിച്ചേര്‍ക്കുന്നത്. ഈ പ്രകടനത്തിന്റെ മികവില്‍ താരത്തിന് മുല്ലഗ് മെഡലും ലഭിച്ചിരുന്നു. ബോക്സിങ് ഡേ ടെസ്റ്റിലെ മാൻ ഓഫ് ദി മാച്ച് അവാർഡ് ലഭിക്കുന്ന താരത്തിന് നൽകുന്നതാണ് ജോണി മുല്ലഗ് മെഡൽ.
A look at the Honours Board at the G.
— BCCI (@BCCI) December 27, 2020
.@ajinkyarahane88 scored a Test century in 2014 and here he is today all set to get his name engraved again.
Well done, Skip 💯#AUSvIND pic.twitter.com/1YfqQl3DKk
Content Highlights: Ajinkya Rahane's name engraved on MCG Honours Board after class-oozing knock in Boxing Day Test