അജിങ്ക്യ രഹാനെ | Photo: ANI
സിഡ്നി: ഓസ്‌ട്രേലിയക്കെതിരായ പരമ്പരയിലെ മൂന്നാം ടെസ്റ്റിന് വ്യാഴാഴ്ച സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ തുടക്കമാകുമ്പോള്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെയെ കാത്തിരിക്കുന്നത് ഏതാനും റെക്കോഡുകളാണ്.
സിഡ്‌നിയില്‍ ജയിക്കാനായാല്‍ നായകനായ ആദ്യ നാലു ടെസ്റ്റിലും ഇന്ത്യയെ വിജയത്തിലേക്ക് നയിക്കുന്ന രണ്ടാമത്തെ ക്യാപ്റ്റന്‍ എന്ന നേട്ടം രഹാനെയ്ക്ക് സ്വന്തമാക്കാം.
2008-ല്‍ അനില്‍ കുംബ്ലെയില്‍ നിന്ന് നായകസ്ഥാനം ഏറ്റെടുത്ത ശേഷം തുടര്‍ച്ചയായ നാലു ടെസ്റ്റുകളില്‍ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച എം.എസ് ധോനിയുടെ പേരിലാണ് നിലവില്‍ ഈ റെക്കോഡ്.
ഇന്ത്യന്‍ ക്യാപ്റ്റനായി 100 ശതമാനം വിജയമുള്ള നായകനാണ് രഹാനെ. 2017-ല്‍ ഓസ്‌ട്രേലിയക്കെതിരെയും 2018-ല്‍ അഫ്ഗാനിസ്ഥാനെതിരെയും 2020-ല്‍ ഓസ്‌ട്രേലിയക്കെതിരെയും ഇന്ത്യയെ നയിച്ച ആദ്യ മൂന്നു മത്സരങ്ങളും വിജയിക്കാന്‍ രഹാനെയ്ക്കായിരുന്നു.
ഇതോടൊപ്പം 203 റണ്‍സ് കൂടി നേടാനായാല്‍ ഓസ്‌ട്രേലിയന്‍ മണ്ണില്‍ 1000 റണ്‍സ് തികയ്ക്കാനും രഹാനെയ്ക്കാകും. നിലവില്‍ 10 മത്സരങ്ങളില്‍ നിന്ന് 797 റണ്‍സാണ് രഹാനെയുടെ സമ്പാദ്യം.
20 മത്സരങ്ങളില്‍ നിന്ന് 1809 റണ്‍സുമായി സച്ചിന്‍ തെണ്ടുല്‍ക്കറാണ് ഈ പട്ടികയില്‍ ഒന്നാമത്. 13 മത്സരങ്ങളില്‍ നിന്ന് 1352 റണ്‍സുമായി വിരാട് കോലി, 15 മത്സരങ്ങളില്‍ നിന്ന് 1236 റണ്‍സുമായി വി.വി.എസ് ലക്ഷ്മണ്‍, 14 മത്സരങ്ങളില്‍ നിന്ന് 1143 റണ്‍സുമായി രാഹുല്‍ ദ്രാവിഡ് എന്നിവരാണ് പട്ടികയിലെ മറ്റ് താരങ്ങള്‍.
അതേസമയം വിദേശത്ത് 3000 ടെസ്റ്റ് റണ്‍സെന്ന നേട്ടവും രഹാനെയ്ക്ക് മുന്നിലുണ്ട്. ഇന്ത്യയ്ക്ക് പുറത്ത് 40 മത്സരങ്ങളില്‍ നിന്ന് 45.88 ശരാശരിയില്‍ 2891 റണ്‍സ് രഹാനെ സ്വന്തമാക്കിയിട്ടുണ്ട്.
106 മത്സരങ്ങളില്‍ നിന്ന് 8705 റണ്‍സുമായി സച്ചിന്‍ തന്നെയാണ് ഈ പട്ടികയിലും മുന്നില്‍. 93 മത്സരങ്ങളില്‍ നിന്ന് 7667 റണ്‍സുമായി രാഹുല്‍ ദ്രാവിഡാണ് രണ്ടാം സ്ഥാനത്ത്.
Content Highlights: Ajinkya Rahane eyes entry into elite list as India captain
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..