മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് താരം അജിങ്ക്യ രഹാനെയും ഭാര്യ രാധികയും കോവിഡ് വാക്‌സിന്‍ ആദ്യ ഡോസ് സ്വീകരിച്ചു. ശനിയാഴ്ച മുംബൈയില്‍നിന്നാണ് ഇരുവരും വാക്‌സിന്‍ സ്വീകരിച്ചത്. 

വാക്‌സിന്‍ സ്വീകരിച്ച കാര്യം ട്വിറ്ററിലൂടെയാണ് രഹാനെ അറിയിച്ചത്. 'ഞാന്‍ ഇന്ന് ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിച്ചു. നിങ്ങള്‍ക്കു യോഗ്യതയുണ്ടെങ്കില്‍ സ്വയം രജിസ്റ്റര്‍ ചെയ്യാനും വാക്സിനെടുക്കാനും ഞാന്‍ എല്ലാവരോടും അഭ്യര്‍ഥിക്കുകയാണ്.' - രഹാനെ ട്വീറ്റ് ചെയ്തു. 

രഹാനെയുടെ ഭാര്യ രാധികയും വാക്‌സിന്‍ സ്വീകരിക്കുന്ന ചിത്രം ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ഇന്ത്യന്‍ താരം ശിഖര്‍ ധവാനും വാക്‌സിന്‍ സ്വീകരിച്ചിരുന്നു.

Content Highlights: Ajinkya Rahane and wife Radhika receive first dose of Covid-19 vaccine