asian gamesന്യൂഡല്‍ഹി: രാജ്യം പത്മശ്രീയും അര്‍ജുന അവാര്‍ഡും നല്‍കി ആദരിച്ച ഏഷ്യന്‍ ബോക്സിങ് ചാമ്പ്യന് എയിംസ് ആശുപത്രിയില്‍ ചികിത്സ നിഷേധിച്ചു. 1998 ബാങ്കോക്ക് ഏഷ്യന്‍ ഗെയിംസ് ബോക്സിങ് ചാമ്പ്യനായിരുന്ന ഡിങ്കോ സിങിനാണ് ഈ ദുരനുഭവം. 

കരള്‍ വീക്കത്തെ തുടര്‍ന്ന് ചികിത്സ തേടിയ തനിക്ക്  ഡല്‍ഹി എയിംസ് ആശുപത്രയില്‍  പ്രവേശനം നിരസിച്ച കാര്യം ഒരു ദേശീയ കായിക വാര്‍ത്താ പോര്‍ട്ടലിന് നല്‍കിയ അഭിമുഖത്തിലാണ് ഡിങ്കോ സിങ് വെളിപ്പെടുത്തിയത്. 

രണ്ടു വര്‍ഷത്തോളമായി താന്‍ കരള്‍ രോഗത്തിന്റെ പിടിയിലാണ്. ചികിത്സക്കായി ന്യൂഡല്‍ഹിയിലെ എല്ലാ പ്രമുഖ ആസ്പത്രകളിലും താന്‍ കയറിയിറങ്ങി. പക്ഷെ അവരെല്ലാം പണം കൂടുതല്‍ ആവശ്യമാണെന്ന് പറഞ്ഞു കയ്യൊഴിയുകയായിരുന്നു.

ചികിത്സക്കായി താനിപ്പോള്‍ ജോലി ചെയ്യുന്ന സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യ (സായ്) 50000 രൂപ നല്‍കിയിരുന്നെന്നും അതുമായി ആസ്പത്രികളെ സമീപിച്ചപ്പോഴും നേരത്തെയുള്ള സമീപനത്തില്‍ നിന്ന് അവര്‍ക്ക് മറ്റമുണ്ടായിരുന്നില്ല. ശ്വാസതടസം നേരിടുന്നതിനാല്‍ തനിക്ക് കൂടുതല്‍ ദൂരം യാത്ര ചെയ്യാന്‍ സാധിക്കില്ലെന്നും ബന്ധുവിന്റെ സഹയാത്താലാണ് കാര്യങ്ങള്‍ ചെയ്യുന്നതെന്നും ഡിങ്കോ സിങ് പറഞ്ഞു. 

ഇന്ന് ഒരു മണിപ്പൂരി ഡോക്ടറുടെ കീഴിലാണ് ചികിത്സ നടത്തി വരുന്നത്. അദ്ദേഹം തനിക്കു വേണ്ടി സാമ്പത്തികമായ ഇളവുകള്‍ ചെയ്തു തരുന്നുണ്ട്. എന്നാല്‍ അതിനൊക്കെ പരിധി ഉണ്ട്. തന്റെ കയ്യില്‍ പണമില്ല. അതുകൊണ്ട് തന്നെ  ചികിത്സ പൂര്‍ത്തിയാക്കാന്‍ സാധിക്കുമോ എന്ന കാര്യത്തില്‍ ഉറപ്പില്ല.

കുറച്ചു സുഹൃത്തുക്കള്‍ ചേര്‍ന്ന് ചികിത്സയ്ക്കായി സഹായധനം സ്വരൂപിക്കാനുള്ള ശ്രമത്തിലാണെന്നും എന്തു സംഭവിക്കുമെന്ന് അറിയില്ലെന്നും ഡിങ്കോ സിങ് പറഞ്ഞു