ന്യൂഡല്‍ഹി: കൊറോണ വൈറസിനെത്തുടര്‍ന്ന് രാജ്യത്ത് മുന്‍കരുതല്‍ നടപടികള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ടൂര്‍ണമെന്റ് മാറ്റിവെച്ചു. പുതുക്കിയ തിയ്യതി പിന്നീട് പ്രഖ്യാപിക്കുമെന്നും ഓള്‍ ഇന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ വ്യക്തമാക്കി. 

ഏപ്രില്‍ 14 മുതല്‍ 27 വരെ മിസോറാമിലാണ് സന്തോഷ് ട്രോഫിയുടെ ഫൈനല്‍ റൗണ്ട് മത്സരങ്ങള്‍ നടക്കേണ്ടിയിരുന്നത്. മാര്‍ച്ച് 12-ന് തൃശ്ശൂരില്‍ തുടങ്ങാനിരുന്ന കേരള ടീമിന്റെ ക്യാമ്പ് നേരത്തെ മാറ്റിവെച്ചിരുന്നു. ഏപ്രില്‍ 15-ന് ഡല്‍ഹിക്കെതിരേ ആയിരുന്നു കേരളത്തിന്റെ ആദ്യ മത്സരം. 

നേരത്തെ ജനുവരിയില്‍ നടക്കുമെന്ന് പ്രഖ്യാപിച്ചിരുന്ന ഫൈനല്‍ റൗണ്ട് ഫെബ്രുവരിയിലേക്ക് മാറ്റിയതോടെ കേരള ടീമിന്റെ സ്‌പോണ്‍സര്‍ നിരാശയിലായിരുന്നു. ഇതിനുപിന്നാലെ ഏപ്രിലേക്ക് മാറ്റിയ ടൂര്‍ണമെന്റ് കൊറോണയെ തുടര്‍ന്ന് വീണ്ടും മാറ്റിവെച്ചത് കേരള ടീമിന്റെ സ്‌പോണ്‍സര്‍ഷിപ്പിനെ ബാധിച്ചേക്കും.

Content Highlights: AIFF has postponed The Santosh Trophy due to Conona virus outbreak