കിയെല്‍സ്: എ.ഐ.ബി.എ യൂത്ത് ലോക ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ യുവതാരം ബേബി ചാനു ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. 51 കിലോ വിഭാഗത്തില്‍ എസ്‌തോണിയയുടെ ഡയാന ഗോരിസ്‌നാജയെയാണ് ചാനു കീഴടക്കിയത്.

പോളണ്ടിലെ കിയെല്‍സിലാണ് മത്സരങ്ങള്‍ നടക്കുന്നത്. മണിപ്പൂര്‍ സ്വദേശിയായ ബേബി ചാനു ഈയിടെ അവസാനിച്ച അഡ്രിയാട്ടിക്ക് പേള്‍ ടൂര്‍ണമെന്റില്‍ സ്വര്‍ണമെഡല്‍ സ്വന്തമാക്കിയിരുന്നു.

ഈ വിജയത്തോടെ ടൂര്‍ണമെന്റിന്റെ സെമി ഫൈനലിലെത്തുന്ന ഏഴാമത്തെ ഇന്ത്യന്‍ ബോക്‌സറായി ചാനു മാറി. പുനം (57 കിലോ), വിന്‍ക (60 കിലോ), അരുന്ധതി (69 കിലോ), സനമച്ച തോക്‌ചോം (75 കിലോ), ഖുശി (81 കിലോ), അല്‍ഫിയ (81 കിലോ) എന്നിവരാണ് നേരത്തേ സെമിയില്‍ പ്രവേശിച്ച ഇന്ത്യന്‍ താരങ്ങള്‍.

Content Highlights: AIBA Youth World Championships Baby Chanu advances to quarters