Photo: Screengrab| https:||youtu.be|9zoJP2FkpgU
കാലെഡോണിയന്‍ (സ്‌കോട്ട്‌ലന്‍ഡ്): ലൈന്‍ റഫറിയുടെ കഷണ്ടിത്തല ഫുട്‌ബോളാണെന്ന് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എ.ഐ) ക്യാമറ തെറ്റിദ്ധരിച്ചതോടെ മത്സരത്തിന്റെ സംപ്രേക്ഷണം അവതാളത്തിലായി.
ലൈന്‍ റഫറിയുടെ തല ഫുട്‌ബോളാണെന്ന് തെറ്റിദ്ധരിച്ച് മത്സരത്തില്‍ ഉടനീളം അദ്ദേഹത്തെ മാത്രം പിന്തുടര്‍ന്ന എ.ഐ ക്യാമറ ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
സ്‌കോട്ടിഷ് ഫുട്‌ബോള്‍ ലീഗില്‍ ദിവസങ്ങള്‍ക്ക് മുമ്പ് ഇന്‍വേര്‍നസ് കാലെഡോണിയന്‍ തസില്‍ എഫ്.സിയും അയര്‍ യുണൈറ്റഡും തമ്മില്‍ നടന്ന മത്സരത്തിലാണ് രസകരമായ ഈ സംഭവം അരങ്ങേറിയത്. ഇന്‍വേര്‍നസിന്റെ ഹോം ഗ്രൗണ്ടായ കാലെഡോണിയന്‍ സ്‌റ്റേഡിയത്തിലായിരുന്നു മത്സരം.
കോവിഡ്-19 ഭീഷണിയെ തുടര്‍ന്ന് തങ്ങളുടെ സ്‌റ്റേഡിയങ്ങളില്‍ ക്യാമറാമാന്‍മാരെ ഉപയോഗിക്കുന്നതിന് പകരം ബോള്‍ ട്രാക്കിങ് സംവിധാനമുള്ള എ.ഐ ക്യാമറ ഉപയോഗിക്കാനുള്ള ഇന്‍വേര്‍നസ് ക്ലബ്ബിന്റെ തീരുമാനമാണ് ഇത്തരമൊരു രസകരമായ സംഭവത്തിലേക്ക് നയിച്ചത്. ഇത്തരത്തില്‍ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ഘടിപ്പിച്ച ക്യാമറ ലൈന്‍ റഫറിയുടെ തല, പന്താണെന്ന് തെറ്റിദ്ധരിച്ചതോടെ മത്സരത്തില്‍ ഉടനീളം അദ്ദേഹത്തെ മാത്രം പിന്തുടര്‍ന്നു. ഇതോടെ കാണികള്‍ക്ക് യഥാര്‍ഥ മത്സര ദൃശ്യങ്ങള്‍ നഷ്ടവുമായി.
എ.ഐ ക്യാമറ സ്ഥിരമായി ലൈന്‍ റഫറിക്ക് പിന്നാലെ പോയതോടെ കമന്റേറ്റര്‍മാര്‍ ലൈവില്‍ ക്ഷമ ചോദിച്ച് കുഴങ്ങുകയും ചെയ്തു.
Content Highlights: AI camera mistakes referee s bald head as ball follows it through the match
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..