Photo: twitter.com|s_badrinath
ന്യൂഡല്‍ഹി: സച്ചിന് തെണ്ടുല്‍ക്കര്‍ക്കും യൂസഫ് പത്താനും പിന്നാലെ റോഡ് സേഫ്റ്റി വേള്‍ഡ് സീരിസില്‍ ഒപ്പം കളിച്ച എസ്. ബദ്രിനാഥിനും കോവിഡ്. ട്വിറ്ററിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചത്.
സച്ചിന് തെണ്ടുല്‍ക്കര്‍ക്കും യൂസഫ് പത്താനുമൊപ്പം റോഡ് സേഫ്റ്റി വേള്‍ഡ് സീരിസില്‍ ഇന്ത്യ ലെജന്റ്സിനായി കളിച്ച താരമാണ് ബദ്രിനാഥും.
ചെറിയ ലക്ഷണങ്ങള്‍ മാത്രമാണ് ഉള്ളതെന്നും താനിപ്പോള്‍ വീട്ടില്‍ ഐസൊലേഷനിലാണെന്നും ബദ്രിനാഥ് അറിയിച്ചു.
ശനിയാഴ്ച രാവിലെയാണ് സച്ചിന് കോവിഡ് പോസിറ്റീവാണെന്ന് അറിയിച്ചത്. ഇതിനു പിന്നാലെ വൈകീട്ടാണ് യൂസഫ് പത്താന് കോവിഡ് സ്ഥിരീകരിച്ചത്. ഇപ്പോഴിതാ റോഡ് സേഫ്റ്റി വേള്‍ഡ് സീരിസില്‍ കളിച്ച മൂന്നാമത്തെ താരത്തിനും കോവിഡ് സ്ഥിരീകരിച്ചിരിക്കുകയാണ്.
Content Highlights: After Sachin Tendulkar And Yusuf Pathan S. Badrinath Tests Positive For Covid-19
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..