ദോഹ: അടുത്തവര്‍ഷം ഖത്തറില്‍ നടക്കുന്ന ലോകകപ്പ് ഫുട്ബോളിനായി പണിത കെട്ടിടങ്ങള്‍ അഭയകേന്ദ്രമായി. താലിബാന്‍ ഭരണം ഏറ്റെടുത്തതോടെ അഫ്ഗാനിസ്താനില്‍നിന്ന് പലായനംചെയ്ത നൂറുകണക്കിന് ആളുകള്‍ ഇപ്പോള്‍ താമസിക്കുന്നത് ഖത്തറില്‍ ഫിഫ ലോകകപ്പിനായി ഒരുക്കിയ കെട്ടിടങ്ങളിലാണ്.

അറുനൂറോളം പേരെ ഖത്തറിലെ സ്‌പോര്‍ട്സ് കോംപ്ലക്‌സില്‍ പാര്‍പ്പിച്ചിരിക്കുന്നു. ഇതില്‍ മാധ്യമപ്രവര്‍ത്തകരുമുണ്ട്. ഇവിടെ 1500-ഓളം പേര്‍ക്ക് താമസിക്കാന്‍ സൗകര്യമുണ്ട്.

അഫ്ഗാനിലെ ഭരണമാറ്റത്തിന്റെ സമയത്ത് കാബൂളില്‍നിന്ന് പുറപ്പട്ട വിമാനങ്ങളിലേറെയും ദോഹ വഴിയാണ് എത്തിയത്. ആത്മരക്ഷാര്‍ഥം നാടുവിട്ട് വിമാനത്തില്‍ കയറിപ്പറ്റിയവര്‍ ദോഹയില്‍ ഇറങ്ങി. ഇങ്ങനെ വലിയ സംഘം ഇവിടെ ഒറ്റപ്പെട്ടതോടെ, ഖത്തര്‍ ഭരണകൂടവും ഫുട്ബോള്‍ സംഘടനയും ആലോചിച്ച് ലോകകപ്പിനായി തയ്യാറാക്കിയ കെട്ടിടങ്ങളില്‍ അഭയംനല്‍കുകയായിരുന്നു.

Content Highlights: Afghanistan refugees in Qatar s World Cup complex