ഷാരോൺ വർഗീസ്, ആദം ഗിൽക്രിസ്റ്റ്, ശ്രേയസ് ശ്രേസ്ഥ്, ഡേവിഡ് വാർണർ
കാന്‍ബറ: കോവിഡ്-19 മഹാമാരിക്കിടയിലെ നിസ്വാര്‍ഥ സേവനങ്ങള്‍ക്ക് മലയാളി നേഴ്‌സ് ഷാരോണ്‍ വര്‍ഗീസിനും ബെംഗളൂരു വിദ്യാര്‍ഥി ശ്രേയസ് ശ്രേസ്ഥിനും ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരങ്ങളുടെ അഭിനന്ദനം. മുന്‍ ഓസീസ് താരം ആദം ഗില്‍ക്രിസ്റ്റും ഡേവിഡ് വാര്‍ണറുമാണ് ഇരുവര്‍ക്കും അഭിന്ദനവും നന്ദിയും അറിയിച്ച് രംഗത്തെത്തിയത്.
ദ ഓസ്‌ട്രേലിയന്‍ ട്രേഡ് ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ് കമ്മീഷന്റെ (ഓസ്‌ട്രേഡ്) ട്വിറ്റരര്‍ ഹാന്‍ഡിലിലാണ് ഇരുവരുടെയും വീഡിയോ പ്രത്യക്ഷപ്പെട്ടത്.
ഓസ്‌ട്രേലിയയില്‍ പഠിക്കുന്ന കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ഥിയും നേഴ്‌സുമായ കോട്ടയം സ്വദേശി ഷാരോണ്‍ വര്‍ഗീസിന് നന്ദിയറിയിച്ച് രംഗത്തെത്തിയത് കളിക്കളത്തിലെ മാന്യതയുടെ പേരില്‍ ക്രിക്കറ്റ് ലോകത്തിന്റെ ഒന്നാതെ സ്‌നേഹം പിടിച്ചുപറ്റിയ മുന്‍ ഓസീസ് ക്രിക്കറ്റ് താരം ആദം ഗില്‍ക്രിസ്റ്റായിരുന്നു. വൊല്ലോങ്‌ഗോങ് സര്‍വകലാശാല വിദ്യാര്‍ഥിയായ ഷാരോണ്‍ കോവിഡ്-19 രോഗികളെ ശ്രുശ്രൂഷിക്കാനായി രംഗത്തുവന്നിരുന്നു. ഷാരോണിന്റെ നിസ്വാര്‍ഥ സേവനത്തിന് എല്ലാ ഓസ്‌ട്രേലിയക്കാര്‍ക്കും വേണ്ടി താന്‍ നന്ദിയറിയിക്കുന്നതായി ഗില്ലി പറഞ്ഞു. ഓസ്‌ട്രേലിയയും ഇന്ത്യ ഒട്ടാകെയും മാതാപിതാക്കളും ഷാരോണിന്റെ പ്രവൃത്തിയുടെ പേരില്‍ അഭിമാനിക്കുമെന്നും ഗില്ലി പറഞ്ഞു.
കോവിഡ് കാലത്തെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന ബെംഗളൂരുവില്‍ നിന്നുള്ള വിദ്യാര്‍ഥി ശ്രേയസ് ശ്രേസ്ഥിനെ അഭിനന്ദിച്ച് രംഗത്തെത്തിയത് ഓസീസ് ഓപ്പണിങ് ബാറ്റ്‌സ്മാന്‍ ഡേവിഡ് വാര്‍ണറായിരുന്നു. ഓസ്‌ട്രേലിയയിലെ ക്വീന്‍സ്ലാന്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥിയാണ് ശ്രേയസ്. കോവിഡ് സമയത്ത് നിസ്വാര്‍ഥ സേവനം ചെയ്ത ശ്രേയസ് ശ്രേസ്ഥിന് നന്ദിയറിയിക്കാനാണ് താന്‍ എത്തിയതെന്ന് പറഞ്ഞാണ് വാര്‍ണറുടെ വീഡിയോ തുടങ്ങുന്നത്. കോവിഡ് മൂലം പ്രതിസന്ധിയിലായ വിദ്യാര്‍ഥികള്‍ക്ക് ഭക്ഷണം പാകം ചെയ്ത് എത്തിക്കുന്നതിനായി സര്‍വകലാശാല തയ്യാറാക്കിയ പദ്ധതിയിലെ അംഗമായിരുന്നു ശ്രേയസ്. അവന്റെ ഈ പ്രവര്‍ത്തനങ്ങളില്‍ മാതാപിതാക്കളും ഇന്ത്യയും വളരെയേറെ അഭിമാനിക്കുന്നുണ്ടാകുമെന്ന് വാര്‍ണര്‍ പറഞ്ഞു. ഇനിയും ഇത്തരം മഹത്തായ പ്രവര്‍ത്തനങ്ങള്‍ തുടരാനും ആവശ്യപ്പെട്ടാണ് വാരര്‍ണര്‍ വീഡിയോ അവസാനിപ്പിക്കുന്നത്.
Content Highlights: Adam Gilchrist lauds Kerala nurse, Warner praises Bengaluru student for selfless work amid Covid-19
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..