Anushka Shetty Photo: Twitter
ഹൈദരാബാദ്: ക്രിക്കറ്റ് താരവുമായി പ്രണയത്തിലാണെന്ന വാര്‍ത്ത നിഷേധിച്ച് തെന്നിന്ത്യന്‍ നടി അനുഷ്ക ഷെട്ടി. ഈ അടുത്തുതന്നെ വിവാഹ തിയ്യതി പ്രഖ്യാപിക്കുമെന്നും അതു പ്രണയവിവാഹമല്ലെന്നും അനുഷ്ക വ്യക്തമാക്കി.
മുപ്പത്തിയെട്ടുകാരിയായ അനുഷ്ക ഷെട്ടി ഒരു രഞ്ജി താരവുമായി പ്രണയത്തിലാണെന്നായിരുന്നു നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. നോര്‍ത്ത ഇന്ത്യക്കാരനായ ഈ താരം സൗത്തിലെ രഞ്ജി ടീമിനു വേണ്ടിയാണ് കളിക്കുന്നതെന്നും റിപ്പോര്‍ട്ടിലുണ്ടായിരുന്നു.
നേരത്തെ ബാഹുബലിയില്‍ ഒപ്പമഭിനയിച്ച പ്രഭാസുമായി അനുഷ്ക പ്രണയത്തിലാണെന്നും ഇരുവരും വിവാഹിതരാകാന്‍ ഒരുങ്ങുകയാണെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ പിന്നീട് അനുഷ്കയും പ്രഭാസും ഇതു നിഷേധിച്ചു രംഗത്തെത്തി.
ഹേമന്ദ് മധൂകറുടെ നിശബദ്മാണ് അനുഷ്കയുടെ ഇനി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. തമിഴ് നടന് മാധവനാണ് ഈ ചിത്രത്തില്‍ നായകന്. ഏപ്രില്‍ രണ്ടിന് ചിത്രം തിയേറ്ററുകളിലെത്തും.
Content Highlights: Actress Anushka Shetty has denied rumours that she is dating an Indian cricketer
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..