ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയെ വിമര്‍ശിച്ച് നടന്‍ സിദ്ധാര്‍ഥിന്റെ ട്വീറ്റ്. ഇന്ത്യന്‍ താരങ്ങളെ ഇഷ്ടമല്ലാത്തവര്‍ ഇന്ത്യ വിട്ടുപോകൂ എന്ന കോലിയുടെ വിവാദ പ്രസ്താവനയെ വിമര്‍ശിച്ചാണ് സിദ്ധാര്‍ഥ് രംഗത്തെത്തിയത്.

ഇന്ത്യന്‍ താരങ്ങളുടെ ബാറ്റിങ്ങിനേക്കാള്‍ ഇഷ്ടം ഓസ്‌ട്രേലിയയുടേയും ഇംഗ്ലണ്ടിന്റേയും താരങ്ങളുടെ ബാറ്റിങ്ങാണെന്ന് പറഞ്ഞ ഒരു ആരാധകനായിരുന്നു കോലി ഇത്തരത്തില്‍ മറുപടി നല്‍കിയത്. ഇത് വന്‍വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് സിദ്ധാര്‍ഥ് തന്റെ അഭിപ്രായം വ്യക്തമാക്കി രംഗത്തുവന്നത്.

കിങ് കോലിയായി നിങ്ങള്‍ക്ക് തുടരണമെങ്കില്‍, ഭാവിയില്‍ സംസാരിക്കുന്നതിനു മുമ്പ് 'എന്തായിരിക്കും ദ്രാവിഡ് പറയുക' എന്നാലോചിക്കാന്‍ കാലം നിങ്ങളെ സ്വയം പഠിപ്പിക്കും. ഒരു ഇന്ത്യന്‍ ക്യാപ്റ്റനില്‍നിന്ന് എത്ര ബാലിശമായ വാക്കുകളാണ് വരുന്നത്. സിദ്ധാര്‍ഥിന്റെ ട്വീറ്റില്‍ പറയുന്നു. 

Read More: 'ഇന്ത്യന്‍ താരങ്ങളെ ഇഷ്ടമല്ലെങ്കില്‍ രാജ്യം വിട്ടുപോകൂ'- ആരാധകനോട് കോലി

tweet

Content Highlights: Actor Siddharth Blasts Kohli Over Leave India Comment to Fan