Photo: AFP
ഫ്‌ളോറെന്‍സ്: ഇറ്റലിയിലെ ഫ്‌ളോറെന്‍സില്‍ നടക്കുന്ന ഡയമണ്ട് ലീഗിലെ ട്രിപ്പിള്‍ ജംപ് മത്സരത്തില്‍ മലയാളി താരം അബ്ദുള്ള അബൂബക്കര്‍ ആറാമത്. ഡയമണ്ട് ലീഗില്‍ അരങ്ങേറ്റം കുറിച്ച അബ്ദുള്ള മികച്ച പ്രകടനമാണ് പുറത്തെടുത്തത്.
16.37 മീറ്റര്‍ ദൂരം കണ്ടെത്തിയാണ് അബ്ദുള്ള ആറാമതെത്തിയത്. രണ്ടാം ശ്രമത്തിലാണ് താരം ഈ ദൂരം കണ്ടെത്തിയത്. 27 കാരനായ കോഴിക്കോട് നാദാപുരം സ്വദേശിയായ അബ്ദുള്ളയുടെ ആദ്യ ശ്രമം ഫൗളില്‍ കലാശിച്ചു. മൂന്നാം ശ്രമത്തില്‍ താരത്തിന് 15.95 മീറ്റര്‍ ദൂരമേ കണ്ടെത്താനായുള്ളൂ. 2022 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ അബ്ദുള്ള ഈയിനത്തില്‍ വെള്ളി മെഡല്‍ നേടിയിരുന്നു.
നിലവിലെ ഡയമണ്ട് ലീഗ് ചാമ്പ്യനായ ക്യൂബയുടെ ആന്‍ഡി ഡയസ് കരിയറിലെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്ത് സ്വര്‍ണം നേടി. 17.75 മീറ്ററാണ് താരം കണ്ടെത്തിയത്. ടോക്യോ ഒളിമ്പിക്‌സില്‍ വെങ്കലം നേടിയ ബുര്‍ക്കിന ഫാസോയുടെ ഹ്യൂസ് ഫാബ്രിസ് സാന്‍ഗോ വെള്ളിയും ക്യൂബയുടെ ലസാറോ മാര്‍ട്ടിനെസ് വെങ്കലവും സ്വന്തമാക്കി.
Content Highlights: Aboobacker finishes sixth in men’s triple jump in diamond league
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..