സ്‌പെഷ്യല്‍ ഒളിമ്പിക്‌സിന്റെ ഭാഗമായ ദേശീയ സൈക്ലിങ് ചാമ്പ്യന്‍ഷിപ്പിനായി അഭിലാഷ് ജാര്‍ഖണ്ഡിലേക്ക്


1 min read
Read later
Print
Share

അമരവിള കാരുണ്യ സ്‌പെഷ്യൽ സ്‌കൂളിലെ കായിക താരം അഭിലാഷ് | Photo: special arrangement

തിരുവനന്തപുരം: ഭിന്നശേഷിയുള്ളവരുടെ സ്‌പെഷ്യല്‍ ഒളിമ്പിക്‌സിന്റെ ഭാഗമായ ദേശീയ സൈക്ലിങ് ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിനുവേണ്ടി മത്സരിക്കാന്‍ അമരവിള കാരുണ്യ സ്‌പെഷ്യല്‍ സ്‌കൂളിലെ കായിക താരം അഭിലാഷ് തയ്യാറെടുക്കുന്നു. എറണാകുളത്ത് വച്ചു നടന്ന സംസ്ഥാന സൈക്ലിങ് സെലക്ഷന്‍ ക്യാമ്പില്‍ നിന്നാണ് അഭിലാഷിന് ദേശീയ ഗെയിംസില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചത്.

54% ഭിന്നശേഷി നേരിടുന്ന അഭിലാഷിന് സൈക്ലിങ്ങിനുള്ള കഴിവ് മനസിലാക്കി അമരവിള കാരുണ്യ സ്‌പെഷ്യല്‍ സ്‌കൂളിന്റെ നേതൃത്വത്തില്‍ അധ്യാപകനായ ജിജിന്‍, പ്രിന്‍സ് തുടങ്ങിയവരാണ് പരിശീലനം നല്‍കിയത്.

ജൂലായ് 20 മുതല്‍ 26 വരെ ജാര്‍ഖണ്ഡിലാണ് മത്സരം നടക്കുന്നത്. 20-ന് പുലര്‍ച്ചെ കേരള ടീമിനോടൊപ്പം നെടുമ്പാശേരിയില്‍ നിന്നും വിമാനത്തില്‍ ജാര്‍ഖണ്ഡിലേക്ക് തിരിക്കും. കേരളത്തില്‍ നിന്നും അഭിലാഷ് ഉള്‍പ്പെടെ 8 സ്‌പെഷ്യല്‍ സ്‌കൂള്‍ വിദ്യാര്‍ഥികളാണ് സൈക്ലിങ് മത്സരത്തില്‍ പങ്കെടുക്കുവാനായി പോകുന്നത്. ദേശീയ മത്സരത്തില്‍ വിജയിച്ചാല്‍ 2023-ല്‍ ജര്‍മനിയിലെ ബെര്‍ലിനില്‍ വച്ച് നടക്കുന്ന ലോക സ്‌പെഷ്യല്‍ ഒളിമ്പിക്‌സില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കും.

നെയ്യാറ്റിന്‍കര പുന്നയ്ക്കാട് സ്വദേശികളായ വിക്രമന്റെയും ലതയുടെയും മകനാണ് അഭിലാഷ്.

Content Highlights: Abhilash to Jharkhand for National Cycling Championship part of Special Olympics

കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
അര്‍ജുന കിട്ടാന്‍ ഇനി ഏതു മെഡല്‍ നേടണം?; പ്രധാനമന്ത്രിയോട് സാക്ഷി

1 min

അര്‍ജുന കിട്ടാന്‍ ഇനി ഏതു മെഡല്‍ നേടണം?; പ്രധാനമന്ത്രിയോട് സാക്ഷി

Aug 22, 2020


sex

1 min

സെക്‌സ് ഇനി കായിക ഇനം, ചാമ്പ്യന്‍ഷിപ്പ് സ്വീഡനിൽ

Jun 2, 2023


abhijith

1 min

ദേശീയ സ്‌കൂള്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ്: കേരളത്തെ അഭിജിത്ത് നയിക്കും

Jun 4, 2023

Most Commented