അഭിജിത്ത്
കോഴിക്കോട്: ഭോപ്പാലില്‍ നടക്കുന്ന 66-ാമത് ദേശീയ സ്‌കൂള്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന കേരള ടീമിനെ കോഴിക്കോട് വാകയാട് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ അഭിജിത്ത് നയിക്കും. പ്രിയാംശു, പ്രണവ്, മുഹമ്മദ് സാലിഹ്, ഗോകുല്‍, മിഥുന്‍, അക്ഷയ്, ഇയോണ്‍ പോളി, സൂര്യ സന്തോഷ്, ശ്രീഹരി, ആദിത്യന്‍, അലോക് എന്നിവര്‍ ടീമില്‍ അണിനിരക്കും. കോച്ച്: സി. ആര്‍. രാഗേഷ്, മാനേജര്‍: യു. എസ്. രതീഷ്.
ചേളന്നൂര്‍ എസ്.എന്‍. കോളേജില്‍ നടന്ന പരിശീലന ക്യാമ്പിന്റെ സമാപന ദിവസം കോളേജ് പ്രിന്‍സിപ്പല്‍ ഡോ.കുമാര്‍ ടീമംഗങ്ങള്‍ക്ക് ഉപഹാരങ്ങള്‍ നല്‍കി. കേരള സ്പോര്‍ട്സ് കൗണ്‍സില്‍ വോളിബോള്‍ കോച്ച് വിനീഷ് കുമാര്‍, നജീബ് സി.വി., യു.എസ് രതീഷ്, രാകേഷ് സി.ആര്‍ എന്നിവര്‍ സംസാരിച്ചു.
Content Highlights: abhijith will lead the kerala team for the national school volleyball championship
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..