സ്വാതന്ത്ര്യാനനന്തര ഇന്ത്യയുടേയും, ഇന്ത്യൻ ക്രിക്കറ്റിൻ്റെയും ചരിത്രം തിരുത്തിക്കുറിച്ച വർഷമാണ് 1971. ഈ വർഷം ഇന്ത്യ വെസ്റ്റിൻ്റിസിനെ വെസ്റ്റിൻ്റീസിൽ വെച്ചും, ഇംഗ്ലണ്ടിനെ ഇംഗ്ലണ്ടിൽ വെച്ചും തോൽപ്പിച്ച് ഇന്ത്യ ടെസ്റ്റ് പരമ്പര വിജയങ്ങൾ നേടി. അജിത് വഡേക്കർ നയിച്ച 1971ലെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന് ആദരമായി തയ്യാറാക്കിയതാണ് ഈ ഗാനം. 1971ലെ ഇന്ത്യൻ ക്രിക്കറ്റ് ടീമിൻ്റെ പ്രശസ്തമായ വിജയത്തിൻ്റെ അൻപതാം വർഷത്തിലാണ് ഈ ഗാനം സമർപ്പിക്കുന്നത്.

       മലബാർ ക്രിസ്ത്യൻ കോളേജിലെ ചരിത്ര വിഭാഗം അസോസിയേറ്റ് പ്രൊഫസർ എം.സി. വസിഷ്ഠ് രചിച്ച ഗാനത്തിന് സംഗീതം നൽകി ആലപിച്ചത് അദ്ദേഹത്തിൻ്റെ തന്നെ വിദ്യാർത്ഥിയായിരുന്ന സായ്ഗിരിധർ ആണ്.