വയസ് 92 കഴിഞ്ഞു; ജോണ്‍ കൊച്ചുമാത്യു ഇന്നും കായികരംഗത്ത് സജീവം


ജോണ്‍ കൊച്ചുമാത്യുവിന് 'ഏജ് ഈസ് ജസ്റ്റ് എ നമ്പര്‍'

കൊടുമൺ സ്റ്റേഡിയത്തിൽ ഷോട്ട്പുട്ട് മത്സരത്തിൽ പങ്കെടുക്കുന്ന ജോൺ കൊച്ചുമാത്യു

കൊടുമണ്‍: വയസ്സ് 92 പിന്നിട്ടെങ്കിലും ഈ റിട്ട. എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന് അത്ലറ്റിക്‌സ് മേള എന്ന് കേട്ടാല്‍ ഒരാവേശമാണ്. കോന്നി പയ്യനാമണ്‍ തെക്കിനേത്ത് ജോണ്‍ കൊച്ചുമാത്യുവാണ് നവതി പിന്നിട്ടിട്ടും കായിക വേദികളില്‍ പുതുതലമുറയ്ക്കും ആവേശമാകുന്നത്. കൊടുമണ്ണില്‍ നടന്ന ഓപ്പണ്‍ മാസ്റ്റേഴ്‌സ് അത്ലറ്റിക്‌സ് കായികമേളയില്‍ അദ്ദേഹം നല്ല ചുറുചുറുക്കോടെ ഡിസ്‌കസ് ത്രോ, ഷോട്ട്പുട്ട് മത്സരങ്ങളില്‍ പങ്കെടുത്തു.

കായികപ്രേമികള്‍ക്ക് അദ്ഭുതവും പ്രചോദനവുമാണീ മനുഷ്യന്‍. ഹരിപ്പാട് കരുവാറ്റ എന്‍.എസ്.എസ്. സ്‌കൂളിലും ചങ്ങനാശ്ശേരി എന്‍.എസ്.എസ്.കോളേജിലും പഠിക്കുമ്പോള്‍ ബാസ്‌കറ്റ്‌ബോളിലായിരുന്നു കമ്പം.



1973-ലും 74-ലും ഇന്ത്യന്‍ ബാസ്‌കറ്റ് ബോള്‍ ടീമില്‍ അംഗമായിരുന്നു. സര്‍വീസസിന് വേണ്ടി ഏഴ് വര്‍ഷം ബാസ്‌കറ്റ് ബോള്‍ ടീമില്‍ കളിച്ചു. 1974-ല്‍ എയര്‍ ഫോഴ്‌സില്‍നിന്നു വിരമിച്ചു. അപ്പോഴും കായികവേദി വിടാന്‍ അദ്ദേഹം ഒരുക്കമല്ലായിരുന്നു.

ട്രിപ്പിള്‍ ജംപില്‍ അദ്ദേഹം ഗോള്‍ഡ് മെഡല്‍ നേടിയിട്ടുണ്ട്. ലോംഗ്ജംപിലും അദ്ദേഹം മികവ് കാട്ടി. 30 വര്‍ഷമായി മാസ്റ്റേഴ്‌സ് മത്സരങ്ങളില്‍ പങ്കെടുക്കുന്നു. ഡക്കാത്തലണ്‍ ചാമ്പ്യന്‍ഷിപ്പ് നേടിയിട്ടുണ്ട്. കാര്യമായ ആരോഗ്യ പ്രശ്‌നമൊന്നുമില്ലെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന മാസ്റ്റേഴ്‌സ് മത്സരങ്ങളിലും ഇനി പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
മാസ്റ്റേഴ്‌സ് അത്ലറ്റിക്‌സ് കായികമേള

കൊടുമണ്‍: കൊടുമണ്‍ സ്റ്റേഡിയത്തില്‍ ഓപ്പണ്‍ മാസ്റ്റേഴ്‌സ് അത്ലറ്റിക്‌സ് കായികമേള നടന്നു. 35 വയസ്സിനുമേല്‍ 92 വരെ പ്രായമുള്ളവരാണ് മത്സരങ്ങളില്‍ പങ്കെടുത്തത്. 73 പേര്‍ വിവിധ മത്സരങ്ങളില്‍ പ്രായംമറന്നും ആവേശത്തോടെ പങ്കെടുത്തു. 15 പേര്‍ സ്ത്രീകളായിരുന്നു. 100 മീ., 200 മീ., 400 മീ., 800 മീ., 1500 മീ., 5000 മീ., 10,000 മീറ്റര്‍ ഇനങ്ങളില്‍ ഓട്ടമത്സരങ്ങളും 5000 മീറ്റര്‍ നടത്തം, ലോങ് ജമ്പ്, ഹൈ ജമ്പ്, ട്രിപ്പിള്‍ ജമ്പ്,

ഷോട്ട്പുട്ട്, ഡിസ്‌കസ് ത്രോ, ഹാമര്‍ ത്രോ എന്നീ മത്സരങ്ങളും നടന്നു. ജില്ലാ പ്രസിഡന്റ് ഉമ്മന്‍ ജേക്കബും സെക്രട്ടറി എ.ആര്‍.രവീന്ദ്രനും നേതൃത്വം നല്‍കി.

Content Highlights: 92 years old John Kochumathew is still active in the field of sports


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


Kashmir Files

2 min

കശ്മീര്‍ ഫയല്‍സ് അശ്ലീലസിനിമ, വിമര്‍ശനത്തില്‍ വിവാദം; ജൂറി പദവി ദുരുപയോഗം ചെയ്‌തെന്ന് ഇസ്രയേല്‍

Nov 29, 2022


death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022

Most Commented