25 വയസ്സുള്ളപ്പോള്‍ പ്രായകൂടുതലിന്റെ പേരില്‍ മാറ്റിനിര്‍ത്തി;64-ല്‍ മകനൊപ്പം ലോക ചാമ്പ്യന്‍ഷിപ്പില്‍


സ്വെറ്റ്‌ലാന സിൽബർമാനും മകൻ മിഷ സിൽബർമാനും ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് മത്സരത്തിനിടെ

ടോക്യോ: സ്വെറ്റ്ലാന സില്‍ബര്‍മാന് 25 വയസ്സുള്ളപ്പോള്‍ അവരെ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ കളിപ്പിക്കാന്‍ സോവിയറ്റ് യൂണിയന്‍ ടീം തയ്യാറായില്ല. പ്രായം കൂടിപ്പോയി എന്നാണ് കാരണം പറഞ്ഞത്. അതുകഴിഞ്ഞ് 39 വര്‍ഷം പിന്നിട്ടു. സോവിയറ്റ് യൂണിയന്‍ ഇല്ലാതായി. പക്ഷേ, സ്വെറ്റ്ലാന ഇപ്പോഴും ബാഡ്മിന്റണ്‍ റാക്കറ്റുമായി മകന്‍ മിഷ സില്‍ബര്‍മാന്റെകൂടെ മിക്‌സഡ് ഡബിള്‍സില്‍ കളിക്കുന്നു.

64-കാരിയായ അമ്മയും 33-കാരനായ മകനും ചേര്‍ന്ന മിക്സഡ് ടീം ഇക്കുറി ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിലും ഇറങ്ങി. ആദ്യമത്സരത്തില്‍ ഈജിപ്തിന്റെ ആദം എല്‍ഗമല്‍-ദോഹ ഹാനി മുസ്തഫ സഖ്യത്തെ തോല്‍പ്പിക്കുകയും ചെയ്തു (1621, 2118, 2111). ഇതോടെ, ലോകചാമ്പ്യന്‍ഷിപ്പില്‍ ഒരു മത്സരം ജയിക്കുന്ന ഏറ്റവും പ്രായംകൂടിയ താരമായി സ്വെറ്റ്ലാന. രണ്ടാം റൗണ്ടില്‍ പക്ഷേ, മലേഷ്യന്‍ സഖ്യത്തോട് തോറ്റു. പഴയ സോവിയറ്റ് യൂണിയനിലാണ് ജനിച്ചതെങ്കിലും പിന്നീട് ഇരുവരും ഇസ്രായേലിലേക്ക് കുടിയേറി. ഇസ്രായേല്‍ ദേശീയ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ വനിതാ സിംഗിള്‍സില്‍ 17 തവണയും മിക്‌സഡ് ഡബിള്‍സില്‍ 21 തവണയും കിരീടം നേടിയ സ്വെറ്റ്ലാനയ്ക്ക് ഈ പ്രായത്തിലും കളിക്കളംവിട്ടൊരു കളിയില്ല.



മിഷയുടെ കോച്ചും അമ്മയാണ്. മകന് ഡബിള്‍സില്‍ പറ്റിയ പങ്കാളിയെ കിട്ടാതായതോടെയാണ് അമ്മതന്നെ കോര്‍ട്ടിലിറങ്ങിയത്. 2009 ലോകചാമ്പ്യന്‍ഷിപ്പില്‍ ഇരുവരും ആദ്യമായി മിക്‌സഡില്‍ ഇറങ്ങി. തന്റെ പ്രധാനയിനം പുരുഷ സിംഗിള്‍സ് ആണെന്നും ഒന്നിച്ചുകളിക്കുന്നതിലെ സന്തോഷം അനുഭവിക്കാനാണ് അമ്മയ്‌ക്കൊപ്പം കളിക്കുന്നതെന്നും മിഷ പറയുന്നു. മൂന്നുതവണ ഒളിമ്പിക്സില്‍ മത്സരിച്ച മിഷ സിംഗിള്‍സ് ലോകറാങ്കിങ്ങില്‍ 47-ാം സ്ഥാനത്താണിപ്പോള്‍. സിംഗിള്‍സ് താരങ്ങള്‍ വിരമിക്കുന്ന പ്രായത്തിലെത്തി മിഷ. അതേക്കുറിച്ച് ചോദിച്ചപ്പോള്‍ മറുപടി ഇങ്ങനെ: ''അതിന് അമ്മ വിരമിച്ചിട്ടുവേണ്ടേ''!

സൈന പ്രീക്വാർട്ടറിൽ

ടോക്യോ: ലണ്ടൻ ഒളിമ്പിക്‌സിലെ വെങ്കലമഡൽ ജേത്രി സൈനാ നേവാൾ ബാഡ്മിന്റൺ ലോകചാമ്പ്യൻഷിപ്പിന്റെ പ്രീക്വാർട്ടറിൽ കടന്നു. ആദ്യറൗണ്ടിൽ സൈന ഹോങ് കോങ്ങിന്റെ ച്യുങ് എൻഗാൻ യിയെ തോൽപ്പിച്ചു (21-19, 21-9). 38 മിനിറ്റിൽ സൈന വിജയത്തിലെത്തി. രണ്ടാം റൗണ്ടിൽ ബൈ ലഭിച്ചതോടെയാണ് ഇന്ത്യൻ താരം പ്രീക്വാർട്ടറിലെത്തിയത്. രണ്ടാം റൗണ്ട് എതിരാളി നസോമി ഒകുഹാര പരിക്കേറ്റ് പിന്മാറുകയായിരുന്നു.

വനിതാ ഡബിൾസിൽ മലയാളി താരം ട്രീസ ജോളിയും ഗായത്രി ഗോപീചന്ദും ഉൾപ്പെട്ട സഖ്യം ആദ്യറൗണ്ട് ജയിച്ചു. മലേഷ്യയുടെ യീൻ യുവാൻ ലോ-വലേറി സിയോവ് സഖ്യത്തെയാണ് തോൽപ്പിച്ചത് (21-11, 21-13).

Content Highlights: 64-year old shuttler becomes oldest player ever to win a match at BWF World Championships


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022

Most Commented