പാകിസ്താനില്‍ ഫുട്‌ബോള്‍ സ്‌റ്റേഡിയത്തിനടുത്ത് ബോംബ് സ്‌ഫോടനം


സ്‌റ്റേഡിയത്തിനടുത്ത് പാര്‍ക്ക് ചെയ്ത ബൈക്കില്‍ ബോംബ് ഘടിപ്പിച്ചാണ് സ്‌ഫോടനം നടത്തിയത്.

പ്രതീകാത്മകചിത്രം | Photo: Getty Images

ബലൂചിസ്താന്‍: പാകിസ്താനില്‍ ഫുട്‌ബോള്‍ സ്‌റ്റേഡിയത്തിനടുത്ത് ബോംബ് സ്‌ഫോടനം. പാകിസ്താനിലെ ബലൂചിസ്താനിലുള്ള ടര്‍ബാത്ത് ഫുട്‌ബോള്‍ സ്‌റ്റേഡിയത്തിനരികിലാണ് സ്‌ഫോടനമുണ്ടായത്.

സ്‌ഫോടനം നടക്കുമ്പോള്‍ സ്‌റ്റേഡിയത്തില്‍ ഫുട്‌ബോള്‍ മത്സരം നടന്നുകൊണ്ടിരിക്കുകയായിരുന്നു. മൂന്ന് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്ന് അന്താരാഷ്ട്രമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സ്‌റ്റേഡിയത്തിനകത്തുള്ളവര്‍ സുരക്ഷിതരാണെന്ന് പാകിസ്താന്‍ പോലീസ് അധികൃതര്‍ വ്യക്തമാക്കി.

സ്‌റ്റേഡിയത്തിനടുത്ത് പാര്‍ക്ക് ചെയ്ത ബൈക്കില്‍ ബോംബ് ഘടിപ്പിച്ചാണ് സ്‌ഫോടനം നടത്തിയത്. നിരവധി വാഹനങ്ങള്‍ സ്‌ഫോടനത്തില്‍ തകര്‍ന്നു. സംഭവത്തിനുപിന്നാലെ പാകിസ്താന്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

ഈയിടെ അഫ്ഗാനിസ്താനിലും സ്റ്റേഡിയത്തില്‍ സ്‌ഫോടനമുണ്ടായിരുന്നു. കാബൂളില്‍ നടന്ന ട്വന്റി 20 മത്സരത്തിനിടെ സ്‌റ്റേഡിയത്തിനകത്താണ് ബോംബ് പൊട്ടിത്തെറിച്ചത്. ഐ.എസ്. ഭീകരരാണ് സ്‌ഫോടനത്തിന് പിന്നിലെന്നാണ് പ്രാഥമിക വിവരം.

Content Highlights: football news, bomb blast in football stadium, pakistan sports, pakistan bomb blast, sports

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
rape survivor vijay babu

1 min

9-ാം ക്ലാസുകാരനെതിരായ പീഡനക്കേസില്‍ ട്വിസ്റ്റ്; പെണ്‍കുട്ടിയുടെ പിതാവ് മകളെ പീഡിപ്പിച്ചകേസില്‍ പ്രതി

Aug 12, 2022


thomas isaac

2 min

'ആ അഞ്ചുവര്‍ഷം നഷ്ടപ്പെട്ടില്ലായിരുന്നെങ്കില്‍ വേറൊരു കേരളമായേനെ, ഇ.ഡിയുടെ നീക്കം പാര്‍ട്ടി നേരിടും'

Aug 11, 2022


idukki dam

1 min

അതിതീവ്രമഴയിലും ഇക്കുറി പ്രളയം ഒഴിവായത് സര്‍ക്കാരിന്റെ ഇടപെടല്‍ മൂലം - മന്ത്രി റോഷി അഗസ്റ്റിന്‍

Aug 10, 2022

Most Commented