മുളയില്‍ കുത്തി പോള്‍ വോള്‍ട്ട്; സോഷ്യല്‍ മീഡിയയില്‍ തരംഗമായി സുഹൈല്‍


Photo: special arrangement

താനൂര്‍: പോള്‍ വോള്‍ട്ട് ഏറെ ഇഷ്ടപ്പെടുന്നയാളാണ് മലപ്പുറം താനൂര്‍ സ്വദേശിയായ മുഹമ്മദ് സുഹൈലെന്ന 20-കാരന്‍. കുടുംബത്തിന്റെ സാമ്പത്തിക പരാധീനതകള്‍ കാരണം പത്താം ക്ലാസില്‍ പഠനം നില്‍ത്തി കടലില്‍ പോയി ഉപജീവനം കഴിക്കുന്ന സുഹൈലിന് പോള്‍ വോള്‍ട്ട് ശാസ്ത്രീയമായി പരിശീലിക്കാനുള്ള അവസരം ഇതുവരെ ലഭിച്ചിട്ടില്ല. എന്നാല്‍ മുളകൊണ്ട് നിര്‍മിച്ച പോള്‍ വോള്‍ട്ട് പിറ്റില്‍ പോളിന് പകരം മുള ഉപയോഗിച്ച് ചാടുന്ന സുഹൈലിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ജമ്പേഴ്‌സ് വേള്‍ഡ് എന്ന പ്രമുഖ ഇന്‍സ്റ്റാഗ്രാം പേജില്‍ സുഹൈലിന്റെ വീഡിയോ ഇതിനോടകം തന്നെ 30 ലക്ഷത്തിലേറെ പേര്‍ കണ്ടു കഴിഞ്ഞു.

മലപ്പുറം ജില്ലയിലെ താനൂര്‍ ചാപ്പപ്പടി കടപ്പുറത്ത് മുളയില്‍ കുത്തി ചാടിയ സുഹൈലിന്റെ ചാട്ടമാണ് വൈറലായത്. മൂന്ന് മീറ്ററും 40 സെന്റീമീറ്ററുമാണ് ഈ ശ്രമത്തില്‍ സുഹൈല്‍ ചാടിയത്. താനൂര്‍ കോര്‍മ്മന്‍ കടപ്പുറത്തെ മത്സ്യ തൊഴിലാളിയായ തെക്കരകത്ത് ബഷീറിന്റെയും ഹബീബയുടെയും മകനാണ് സുഹൈല്‍.



സുഹൈല്‍ ചാടുന്ന വീഡിയോ സുഹൃത്ത് സജിനാദാണ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്. ഈ വീഡിയോ മറ്റൊരാള്‍ ജമ്പേഴ്‌സ് വേള്‍ഡ് എന്ന പ്രമുഖ ഇന്‍സ്റ്റാഗ്രാം പേജില്‍ പോസ്റ്റ് ചെയ്തതോടെ സംഭവം വൈറലാകുകയായിരുന്നു. ഇന്ത്യയുടെ ഒളിമ്പിക് ജേതാവ് നീരജ് ചോപ്രയടക്കം ഫോളോ ചെയ്യുന്ന പേജാണിത്. ഈ വീഡിയോയാണ് 30 ലക്ഷത്തിലേറെ പേര്‍ കണ്ടിരിക്കുന്നത്.

കായിക മന്ത്രി വി. അബ്ദുറഹിമാന്‍ മുഹമ്മദ് സുഹൈലിനെ കണ്ട് അഭിനന്ദനമറിയിക്കുന്നു

എസ്.എം.എം.എച്ച്.എസ്.എസ് രായിരമംഗലം സ്‌കൂളില്‍ പത്താം ക്ലാസ് വരെ പഠിച്ച സുഹൈല്‍ അക്കാലത്ത് മുളയുമായി പോള്‍ വോള്‍ട്ടില്‍ സംസ്ഥാനതല മത്സരങ്ങളില്‍ പങ്കെടുത്തിരുന്നു. പഠനം അവസാനിപ്പിച്ച ശേഷവും കടപ്പുറത്ത് മുളയില്‍ കുത്തി ചാട്ടം തുടര്‍ന്നു. പരിശീലകരില്ലാത്തതു കാരണവും സാമ്പത്തിക ഭദ്രതയില്ലാത്തതു കാരണവും മത്സരങ്ങളില്‍ പങ്കെടുക്കാന്‍ സാധിച്ചിരുന്നില്ല. അഞ്ചു മീറ്ററിന് മുകളില്‍ ചാടണമെന്നാണ് സുഹൈലിന്റെ ആഗ്രഹം. അതിനായി നല്ലൊരു സ്‌പൈക്കും ഷൂസും വാങ്ങിക്കണമെന്നതും ആഗ്രഹമായി തുടരുന്നു.

ഇതിനിടെ കായിക മന്ത്രി വി. അബ്ദുറഹിമാന്‍ മുഹമ്മദ് സുഹൈലിനെ കണ്ട് അഭിനന്ദനമറിയിച്ചിരുന്നു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ പോള്‍ വോള്‍ട്ട് പരിശീലനം നടത്താന്‍ വേണ്ട സൗകര്യം ഒരുക്കാമെന്നും മന്ത്രി ഉറപ്പുനല്‍കിയിട്ടുണ്ട്.

Content Highlights: 20-year-old video of pole vault using Bamboo pole goes viral


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Nasar Faizy

2 min

തുല്യ സ്വത്തവകാശത്തിന് പ്രതിജ്ഞ; കുടുംബശ്രീ മൗലികാവകാശം നിഷേധിക്കുന്നുവെന്ന് സമസ്ത നേതാവ്

Dec 3, 2022


crime

1 min

കൊച്ചിയില്‍ വെട്ടേറ്റ് യുവതിയുടെ കൈ അറ്റു; പരിക്കേറ്റത് കഴുത്തിന് വെട്ടാനുള്ള ശ്രമം തടഞ്ഞപ്പോള്‍

Dec 3, 2022

Most Commented