കേപ്ടൗണ്‍: ഇംഗ്ലണ്ടിനെതിരായ ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഏകദിനം മാറ്റിവെച്ചു. ഒരു ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് താരത്തിന് കോവിഡ് സ്ഥിരീകരിച്ചതോടെയാണ് മത്സരം മാറ്റിവെച്ചത്. 

ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ബോര്‍ഡ് ഇക്കാര്യം ട്വീറ്ററിലൂടെ വ്യക്തമാക്കി. ട്വന്റി 20 പരമ്പരയ്ക്ക് ശേഷം ഏകദിനമത്സരങ്ങള്‍ നടക്കാനിരിക്കെയാണ് താരത്തിന് കോവിഡ് സ്ഥിരീകരിച്ചത്. ട്വന്റി 20 പരമ്പര ഇംഗ്ലണ്ട് സ്വന്തമാക്കിയിരുന്നു.

ഡിസംബര്‍ 6 നാണ് ഏകദിന മത്സരങ്ങള്‍ ആരംഭിക്കേണ്ടിയിരുന്നത്. പുതുക്കിയ തീയതി ഉടനെ അറിയിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. 

Content Highlights: 1st ODI postponed after South African player tests positive for Covid-19