1975 ലോകകപ്പിലെ ആദ്യമത്സരത്തിൽ ഇന്ത്യക്കെതിരേ ബൗൾ ചെയ്യുന്ന ഇംഗ്ലണ്ടിന്റെ ജോൺ സ്നോ. സുനിൽ ഗാവസ്‌കറാണ് നോൺ സ്ട്രൈക്കേഴ്സ് എൻഡിൽ | Image Courtesy: Getty Images
ക്രിക്കറ്റ് എന്ന കായികരൂപം ഇന്നുകാണുന്ന ജനപ്രിയതയിലേക്ക് യാത്ര തുടങ്ങിയത് 45 വര്‍ഷം മുമ്പ് ഒരു ജൂണ്‍ ഏഴിനാണ്. പുരുഷന്‍മാരുടെ ആദ്യ ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ ആദ്യ മത്സരം 1975 ജൂണ്‍ ഏഴിനായിരുന്നു. ലോര്‍ഡ്സ് ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്ന ലോകകപ്പ് ഉദ്ഘാടന മത്സരത്തില്‍ ഏറ്റുമുട്ടിയത് ഇന്ത്യയും ഇംഗ്ലണ്ടും.
1971-ല്‍ തുടങ്ങിയ ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ 19-ാമത്തെ മാത്രം മത്സരമാണത്. അന്ന് 60 ഓവര്‍ മത്സരമാണ്. ആദ്യം ബാറ്റുചെയ്ത ഇംഗ്ലണ്ട് 60 ഓവറില്‍ നാലുവിക്കറ്റിന് 334 റണ്‍സെടുത്തപ്പോള്‍ ഇന്ത്യ 60 ഓവറില്‍ നേടിയത് മൂന്നുവിക്കറ്റിന് 132 റണ്‍സ്! ഇന്ത്യയുടെ തോല്‍വി 202 റണ്‍സിന്.
ഇന്ത്യയുടെ തോല്‍വിയേക്കാള്‍ ഓപ്പണര്‍ സുനില്‍ ഗാവസ്‌കറുടെ മുട്ടാണ് അന്ന് കുപ്രസിദ്ധി നേടിയത്. 174 പന്തുകള്‍ നേരിട്ട് ഗാവസ്‌കര്‍ നേടിയത് 36 റണ്‍സ്! ഇതില്‍ ഒരേയൊരു ഫോര്‍. 60 ഓവര്‍ കഴിയുമ്പോഴും ഗാവസ്‌കര്‍ ക്രീസിലുണ്ടായിരുന്നു എന്നതാണ് രസകരം. എസ്. വെങ്കട്ടരാഘവനാണ് ഇന്ത്യയെ നയിച്ചത്.
വിന്‍ഡീസ് വീരഗാഥ
ഓസ്ട്രേലിയ, ഇംഗ്ലണ്ട്, ഇന്ത്യ, ന്യൂസീലന്‍ഡ്, പാകിസ്താന്‍, വെസ്റ്റിന്‍ഡീസ് എന്നീ ടീമുകളാണ് ആദ്യ ലോകകപ്പില്‍ കളിച്ചത്. പ്രാഥമിക റൗണ്ടില്‍ ഇംഗ്ലണ്ട്, ന്യൂസീലന്‍ഡ് ടീമുകളോട് തോല്‍ക്കുകയും ഈസ്റ്റ് ആഫ്രിക്കയോട് ജയിക്കുകയും ചെയ്ത ഇന്ത്യ നോക്കൗട്ടിലെത്താതെ മടങ്ങി. ഫൈനലില്‍ ഓസ്ട്രേലിയയെ 17 റണ്‍സിന് തോല്‍പ്പിച്ച് വെസ്റ്റിന്‍ഡീസ് ജേതാക്കളായി.
ആദ്യം വനിതകള്‍
പുരുഷവിഭാഗം ലോകകപ്പ് 1975-ലാണെങ്കിലും അതിനുമുമ്പ് ഐ.സി.സി. വനിതാ ലോകകപ്പ് നടന്നിരുന്നു. 1973-ലാണത്. അന്നും ഇംഗ്ലണ്ടായിരുന്നു ആതിഥേയര്‍. ഇംഗ്ലണ്ട്, ഓസ്ട്രേലിയ, ന്യൂസീലന്‍ഡ്, ട്രിനിഡാഡ് ആന്‍ഡ് ടുബാഗോ, ജമൈക്ക എന്നീ രാജ്യങ്ങള്‍ക്കൊപ്പം ഒരു അന്താരാഷ്ട്ര ഇലവനും യങ് ഇംഗ്ലണ്ട് ടീമും വനിതാ പങ്കെടുത്തു. കൂടുതല്‍ പോയന്റ് നേടിയ ഇംഗ്ലണ്ട് ജേതാക്കളായി.
Content Highlights: 1975 june 7 First-ever Men's World Cup began and Sunil Gavaskar's famous 174 balls knock
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..