
Image Courtesy: ICC
ബ്ലൂംഫോണ്ടെയ്ന് (ദക്ഷിണാഫ്രിക്ക): ശ്രീലങ്കന്‍ താരം ലസിത് മലിംഗയുടേതിന് സമാനമായ ബൗളിങ് ആക്ഷന്‍ കൊണ്ട് ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധപിടിച്ചുപറ്റിയ താരമാണ് മതീഷ പതിരണ എന്ന കൗമാരക്കാരന്. അണ്ടര്‍ 19 ലോകകപ്പിനുള്ള ശ്രീലങ്കന്‍ ടീമില്‍ അംഗമായ പതിരണ കഴിഞ്ഞ ദിവസം ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്.
ഇന്ത്യ അണ്ടര്‍ 19 ടീമിനെതിരേ ഞായറാഴ്ച നടന്ന മത്സരത്തില്‍ പതിരണ എറിഞ്ഞ ഒരു പന്തിന്റെ വേഗം സ്പീഡ് ഗണ്ണില്‍ രേഖപ്പെടുത്തിയത് മണിക്കൂറില്‍ 175 കിലോമീറ്ററാണ്. അതായത് രാജ്യാന്തര ക്രിക്കറ്റില്‍ ഇതുവരെ എറിഞ്ഞതില്വെച്ച് ഏറ്റവും വേഗമേറിയ പന്ത്. എന്നാല്‍ ഇതില്‍ ഔദ്യേഗിക സ്ഥിരീകണമൊന്നും വന്നിട്ടില്ല. ഇന്ത്യ ടുഡെയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഞായറാഴ്ച നടന്ന മത്സരത്തിനിടെ നാലാം ഓവറില്‍ പതിരണ ഇന്ത്യന്‍ താരം യശസ്വി ജെയ്സ്വാളിനെതിരേ എറിഞ്ഞ ഒരു പന്താണ് റെക്കോഡ് വേഗം തൊട്ടത്.
അതേസമയം ഇക്കാര്യത്തില്‍ സ്പീഡ് ഗണ്ണിന്റെ സാങ്കേതികപ്പിഴവ് ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ടെങ്കിലും ഐ.സി.സിയുടെ ഭാഗത്തുനിന്ന് ഇക്കാര്യത്തില്‍ യാതൊരു പ്രതികരണവും വന്നിട്ടില്ല. ഇക്കാരണത്താല്‍ തന്നെ 17-കാരന് ഇപ്പോള്‍ ലോക റെക്കോര്‍ഡിനായി അവകാശവാദമുന്നയിക്കാം.
രാജ്യാന്തര ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ പന്തിന്റെ റെക്കോഡ് പാകിസ്താന് താരം ഷുഐബ് അക്തറിന്റെ പേരിലാണ്. 2003 ലോകകപ്പില്‍ ന്യൂലാന്‍ഡ്സില്‍ ഇംഗ്ലണ്ടിനെതിരായ മത്സരത്തിനിടെ അക്തര്‍ എറിഞ്ഞ പന്ത് മണിക്കൂറില്‍ 161.3 കി.മീ വേഗത്തിലുള്ളതായിരുന്നു. 2010-ല്‍ ലോര്‍ഡ്സില്‍ ഇംഗ്ലണ്ടിനെതിരേ ഓസീസ് താരം ഷോണ്‍ ടെയ്റ്റ് എറിഞ്ഞ പന്താണ് വേഗത്തില്‍ രണ്ടാമതുള്ളത്. മണിക്കൂറില്‍ 161.1 കി.മീ ആയിരുന്നു ഈ പന്തിന്റെ വേഗം. 2005-ല്‍ നേപ്പിയറില്‍ ന്യൂസീലന്‍ഡിനെതിരേ ഓസീസ് താരം ബ്രെറ്റ് ലീ എറിഞ്ഞ പന്താണ് മൂന്നാം സ്ഥാനത്ത്. 161.1 കി.മീ തന്നെയായിരുന്നു ഈ പന്തിന്റെ വേഗവും.
ഇതാദ്യമായല്ല പതിരണ വാര്‍ത്തകളില്‍ ഇടംപിടിക്കുന്നത്. മലിംഗയുടേതിന് സമാനമായ ആക്ഷന്‍ കൊണ്ട് ശ്രദ്ധപിടിച്ചുപറ്റിയ പതിരണ 2019 സെപ്റ്റംബറില്‍ ഒരു കോളേജ് മത്സരത്തില്‍ വെറും ഏഴു റണ്‍സ് മാത്രം വഴങ്ങി ആറു വിക്കറ്റ് വീഴ്ത്തിയിരുന്നു.
Content Highlights: 17 year old Matheesha Pathirana sets world record
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..