വി. ജയദേവൻ | Photo: Manish Chemanchery/ mathrubhumi
തൃശ്ശൂര്‍: 13 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം. ജയദേവന്റെ മഴനിയമത്തിന് ബി.സി.സി.ഐ. 21 ലക്ഷം രൂപ റോയല്‍റ്റിയായി നല്‍കി. 15 വര്‍ഷത്തിലേറെയായി രാജ്യത്തെ ആഭ്യന്തര ക്രിക്കറ്റില്‍ ഉപയോഗിക്കുന്നത് വി.ജെ.ഡി. രീതി എന്നറിയപ്പെടുന്ന ജയദേവന്റെ മഴനിയമമാണ്. 1998-ലാണ് തൃശ്ശൂര്‍ കുരിയച്ചിറ നെഹ്രുനഗര്‍ സ്വദേശിയായ വി. ജയദേവന്‍ എന്ന സിവില്‍ എന്‍ജിനിയര്‍ വി.ജെ.ഡി. (വി. ജയദേവന്‍) രീതിയുടെ ആദ്യ പതിപ്പുണ്ടാക്കുന്നത്. അതുപ്രകാരം ഈ രീതിയുടെ രജതജൂബിലി വര്‍ഷമാണിത്.
2007 മുതല്‍ ഇന്ത്യയിലെ ആഭ്യന്തര ക്രിക്കറ്റില്‍ ഈ നിയമം ഉപയോഗിച്ചുതുടങ്ങി. 2010-ല്‍ ബി.സി.സി.ഐ. അഞ്ചുലക്ഷം രൂപ റോയല്‍റ്റിയായി ജയദേവന് നല്‍കിയിരുന്നു. അതിനുശേഷം 2023 ഫെബ്രുവരി ആറിനാണ് 21 ലക്ഷം രൂപകൂടി നല്‍കിയതെന്ന് തൃശ്ശൂര്‍ പ്രസ് ക്ലബ്ബില്‍ നടത്തിയ പത്രസമ്മേളനത്തില്‍ ജയദേവന്‍ അറിയിച്ചു. 2010-ല്‍ ബി.സി.സി.ഐ. സാങ്കേതിക കമ്മിറ്റി ഈ നിയമം ഐ.പി.എലില്‍ ഉപയോഗിക്കാന്‍ നിര്‍ദേശിച്ചിരുന്നെങ്കിലും ഇതുവരെ നടപ്പാക്കിയിട്ടില്ല.
മൊബൈല്‍ ഫോണില്‍ മഴനിയമം കണക്കാക്കുന്നതിനുള്ള സംവിധാനം തയ്യാറായിട്ടുണ്ട്. കര്‍ണാടക സ്വദേശിയായ ബി.സി.സി.ഐ. അമ്പയര്‍ കേശവ് കൊലേ ഇതിനായി കോഡ് മാറ്റിയെഴുതിക്കഴിഞ്ഞു. ഇനിയത് ആന്‍ഡ്രോയിഡ് ഫോണുകളില്‍ ഉപയോഗിക്കാം. ഐ ഫോണില്‍ ഉപയോഗിക്കാവുന്ന വേര്‍ഷനും തയ്യാറാകുന്നു.
മഴനിയമം എത്രയും വേഗം ഐ.പി.എല്‍. മത്സരങ്ങളില്‍ ഉപയോഗിക്കുക, പുതിയ ആന്‍ഡ്രോയിഡ്, ഐ.ഒ.എസ്. വേര്‍ഷനിലേക്ക് എത്രയും വേഗം മാറ്റുക എന്നീ രണ്ട് അപേക്ഷകളാണ് ബി.സി.സി.ഐ.യുടെ മുന്നില്‍ വെക്കുന്നതെന്നും ജയദേവന്‍ പറഞ്ഞു.
Content Highlights: 13 years of waiting finally BCCI royalty for Jayadevan s vjd method
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..