മെല്‍ബണ്‍: പരിക്ക് കാരണം ലോകകപ്പിലെ താരം ഓസ്‌ട്രേലിയയുടെ മിച്ചല്‍ സ്റ്റാര്‍ക്കിന് ഐ.പി.എല്‍. ക്രിക്കറ്റ് ടൂര്‍ണമെന്റ് നഷ്ടമാകും. റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ താരത്തിന് ഉപ്പൂറ്റിക്കേറ്റ പരിക്കാണ് തിരിച്ചടിയായത്. ലോകകപ്പില്‍ 22 വിക്കറ്റ് വീഴ്ത്തി മിന്നുന്ന ഫോമില്‍ കളിക്കുമ്പോഴാണ് പരിക്ക് വില്ലനായത്. റോയല്‍ ചാലഞ്ചേഴ്‌സിനും സ്റ്റാര്‍ക്ക് കളിക്കാത്തത് കനത്ത ആഘാതമാണ്.