ന്യൂയോര്‍ക്ക്: എഫ്.വണ്‍ കാറോട്ട മത്സരങ്ങളുടെ രാജാവ് ഇതിഹാസ താരം മൈക്കിള്‍ ഷൂമാക്കറുടെ മകന്‍ മിക്ക് അച്ഛന്റെ പാതയിലേക്ക്. അടുത്ത വര്‍ഷത്തെ ഫോര്‍മുല വണ്‍ കാറോട്ട മത്സരങ്ങളില്‍ മിക്ക് പങ്കെടുക്കും. അമേരിക്കയുടെ ഹാസ് ടീമിനുവേണ്ടിയാണ് മിക്ക് മത്സരിക്കുക.

ഫെറാരിയ്ക്ക് വേണ്ടി ഏഴുതവണ ലോകകിരീടം ചൂടിയ ഇതിഹാസ താരമാണ് മൈക്കിള്‍ ഷൂമാക്കര്‍. അദ്ദേഹത്തിന്റെ മകന്റെ വരവ് കായികപ്രേമികള്‍ക്ക് ഏറെ സന്തോഷമാണ് പകര്‍ന്നിരിക്കുന്നത്. 21 വയസ്സുകാരനായ മിക്ക് നിലവില്‍ ഫോര്‍മുല ടു ചാമ്പ്യന്‍ഷിപ്പുകളില്‍ പങ്കെടുക്കുന്നുണ്ട്.

ജര്‍മന്‍ സ്വദേശിയായ മിക്കിനെക്കൂടാതെ റഷ്യക്കാരനായ യുവതാരം നികിത മാസെപിന്നിനെയും ഹാസ് ടീമിലെത്തിച്ചിടുണ്ട്. മിക്കിന്റെ ഡ്രൈവര്‍ ടെസ്റ്റ് ഈ മാസം ഡിസംബര്‍ 15 ന് നടക്കും. 

2013-ല്‍ സംഭവിച്ച അപകടത്തില്‍ നിന്നും ഷൂമാക്കര്‍ ഇതുവരെ മുക്തനായിട്ടില്ല. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ താരം ഇപ്പോഴും ചികിത്സയിലാണ്.

Content Highlights: Michael Schumacher son Mick to race for Haas F1 in 2021