ബഹ്‌റൈന്‍: പുതിയ സീസണിലെ ആദ്യ മത്സരത്തില്‍ തന്നെ കിരീടം നേടി ഫോര്‍മുല വണ്‍ കാറോട്ട മത്സരത്തിലെ ലോകചാമ്പ്യന്‍ ലൂയിസ് ഹാമില്‍ട്ടണ്‍. ബഹ്‌റൈന്‍ ഗ്രാന്‍ഡ് പ്രിക്‌സില്‍ കിരീടം നേടിയാണ് മെഴ്‌സിഡസിന്റെ ഹാമില്‍ട്ടണ്‍ വിജയക്കുതിപ്പ് തുടങ്ങിയത്.

താരത്തിന്റെ 96-ാം ഫോര്‍മുല വണ്‍ കിരീടമായിരുന്നു ഇത്. മാക്‌സ് വെസ്തപ്പന്റെ കടുത്ത വെല്ലുവിളി മറികടന്നാണ് ഹാമില്‍ട്ടണ്‍ കിരീടം നേടിയത്. 

ഒരു ഘട്ടത്തില്‍ മുന്നിലായിരുന്ന വെസ്തപ്പനെ മറികടന്നാണ് ഹാമില്‍ട്ടണ്‍ വിജയം നേടിയത്. ഈ വിജയത്തോടെ ഹാമില്‍ട്ടണ്‍ 25 പോയന്റുമായി പട്ടികയില്‍ ഒന്നാമതാണ്. 18 പോയന്റുമായി റെഡ്ബുള്ളിന്റെ വെസ്തപ്പന്‍ രണ്ടാമതും മെഴ്‌സിഡസിന്റെ ബോട്ടാസ് മൂന്നാമതുമാണ്. 

Content Highlights: Lewis Hamilton holds off Max Verstappen to win tense F1 season-opener Bahrain Grand Prix