അബുദാബി: ഫോര്‍മുല വണ്‍ ലോക ചാമ്പ്യന്‍ ലൂയിസ് ഹാമില്‍ട്ടണ്‍ കോവിഡ് മുക്തനായി. താരം ഈയാഴ്ച നടക്കുന്ന അബുദാബി ഗ്രാന്‍ഡ് പ്രിക്‌സ് മത്സരത്തില്‍ പങ്കെടുക്കുമെന്ന് മെഴ്‌സിഡസ് ടീം വ്യക്തമാക്കി. മെഴ്‌സിഡസിന്റെ ഡ്രൈവറാണ് ഹാമില്‍ട്ടണ്‍.

ഏഴുതവണ ലോകകിരീടം നേടിയ ഹാമില്‍ട്ടണ് ബഹ്‌റൈന്‍ ഗ്രാന്‍ഡ് പ്രിക്‌സിനുശേഷമാണ് കോവിഡ് രോഗം സ്ഥിരീകരിച്ചത്. നവംബര്‍ 29 മുതല്‍ നിരീക്ഷണത്തില്‍ കഴിഞ്ഞ താരം ഇന്നുമുതല്‍ പരിശീലനം ആരംഭിക്കും. രണ്ട് പരിശീലന മത്സരങ്ങളിലാണ് താരം പങ്കെടുക്കുക. 

കരിയറില്‍ ഇതുവരെ അഞ്ചുതവണ ഹാമില്‍ട്ടണ്‍ അബുദാബിയില്‍ കിരീടം ചൂടിയിട്ടുണ്ട്. 

Content Highlights: Lewis Hamilton fit to race at Abu Dhabi GP after COVID-19 recovery