സാഖിര്‍ (ബഹ്‌റൈന്‍): ഫോര്‍മുല 2 കാറോട്ട മത്സരത്തില്‍ ചരിത്ര ജയവുമായി ഇന്ത്യന്‍ ഡ്രൈവര്‍ ജെഹാന്‍ ദാരുവാല. ഞായറാഴ്ച സാഖില്‍ ഗ്രാന്‍പ്രീയില്‍ ജേതാവായതോടെ ഫോര്‍മുല 2 കാറോട്ട മത്സരത്തില്‍ വിജയം നേടുന്ന ആദ്യ ഇന്ത്യന്‍ ഡ്രൈവറെന്ന നേട്ടമാണ് ജെഹാന്‍ സ്വന്തമാക്കിയത്. 

ഫോര്‍മുല വണ്‍ ഇതിഹാസം മൈക്കല്‍ ഷൂമാക്കറുടെ മകന്‍ മിക്ക് ഷൂമാക്കര്‍, ഡാനിയല്‍ ടിക്ടം എന്നിവരെ മറികടന്നാണ് 22-കാരനായ ജെഹാന്‍ കിരീടമണിഞ്ഞത്. റയോ റേസിങ്ങിന്റെ താരമാണ് ജെഹാന്‍.

1998 ഒക്ടോബര്‍ ഒന്നിന് മുംബൈയില്‍ ജനിച്ച ജെഹാന്‍ 2015-ലാണ് കാറോട്ട മത്സര രംഗത്തേക്ക് കടക്കുന്നത്.

Content Highlights: Jehan Daruvala creates history becomes first Indian to win an F2 race