ലണ്ടന്‍: ഫോര്‍മുല വണ്‍ കാറോട്ട മത്സരത്തിന്റെ പുതിയ സീസണ്‍ മാര്‍ച്ചില്‍ ആരംഭിക്കും. 23 റേസുകളാണ് സീസണിലുണ്ടാകുക. 

ചരിത്രത്തിലാദ്യമായാണ് ഇത്രയുമധികം റേസുകള്‍ ഒരു സീസണില്‍ ഉള്‍പ്പെടുത്തുന്നത്. മാര്‍ച്ച് 19 ന് ഓസ്‌ട്രേലിയയില്‍ ആരംഭിക്കുന്ന സീസണ്‍ ഡിസംബറില്‍ അബുദാബിയില്‍ അവസാനിക്കും.

സൗദി അറേബ്യ ആദ്യമായി ഗ്രാന്‍ഡ് പ്രീയ്ക്ക് വേദിയാകുന്നു എന്ന പ്രത്യേകതയുണ്ട് ഈ സീസണിന്. നവംബര്‍ 26 മുതല്‍ 28 വരെയുള്ള ദിവസങ്ങളിലാണ് സൗദി അറേബ്യയില്‍ മത്സരം നടക്കുക. ഇത്തവണത്തെ സീസണ് ദൈര്‍ഘ്യം കൂടുതലാണ്. കോവിഡ് കാരണം 2020-ല്‍ 17 റേസുകള്‍ മാത്രമാണ് നടന്നത്. 

കഴിഞ്ഞ സീസണില്‍ മെഴ്‌സിഡസിന്റെ ലൂയിസ് ഹാമില്‍ട്ടണാണ് കിരീടം നേടിയത്. 

Content Highlights: Formula 1 2021 season to kick-off with Australian GP in March