കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ക്കെല്ലാം പ്രിയപ്പെട്ടവനാണ് സന്ദേശ് ജിങ്കന്‍. ആ ജിങ്കന്‍ ആരുടെ ആരാധകനാണെന്ന് അറിയാമോ...ബ്ലാസ്‌റ്റേഴ്‌സിലെ മലയാളി താരം സഹല്‍ അബ്ദു സമദിന്റെ. കേരള ഓസില്‍ എന്ന് വിളിപ്പേരുള്ള സഹല്‍ പക്ഷേ ജിങ്കന്റെ കണ്ണില്‍ ബ്രസീല്‍ താരം കക്കയെപ്പോലെയാണ്. സഹലിന്റെ കളി കാണുമ്പോഴെല്ലാം കക്കയെ ഓര്‍മ്മ വരുമെന്നും ജിങ്കന്‍ മാതൃഭൂമി ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

സഹലിന്റെ നമ്പര്‍ ഞാന്‍ സേവ് ചെയ്തിരിക്കുന്നത് 'സഹല്‍ കക്ക' എന്നാണ്. അവന്‍ കളിക്കുന്നത് കക്കയെപ്പോലെയാണ്. ഏറെ വൈകാതെ സഹലിനെ ഇന്ത്യന്‍ ജഴ്‌സിയില്‍ കാണാനാകുമെന്നാണ് പ്രതീക്ഷ. ജിങ്കന്‍ പറയുന്നു.  ഈ സീസണില്‍ ബ്ലാസ്റ്റേഴ്‌സിന്റെ മോശം പ്രകടനത്തിന് എല്ലാവരും ഒരുപോലെ ഉത്തരവാദികളാണെന്നും എല്ലാ താരങ്ങളും നൂറു ശതമാനം നീതി പുലര്‍ത്തിയിട്ടുണ്ടെന്നും ജിങ്കന്‍ വ്യക്തമാക്കി. 

കളത്തില്‍ നൂറു ശതമാനം നീതി പുലര്‍ത്തുന്ന താരമാണ് വിനീതെന്നും ചില ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ വിനീതിനെതിരേ നടത്തിയ ആക്രമണം സങ്കടമുണ്ടാക്കിയെന്നും ജിങ്കന്‍ പറയുന്നു.

അഭിമുഖത്തിന്റെ പൂര്‍ണരൂപം കാണാം...

 

 

Content Highlights: Sandesh Jhingan on Sahal Abdul Samad Kerala Blasters Manjappada