കേരള സര്‍വകലാശാലയുടെ സ്‌പോര്‍ട്‌സ് സ്‌കോളര്‍ഷിപ്പ് വിതരണത്തിനായി വെള്ളിയാഴ്ച തിരുവനന്തപുരത്തെത്തിയ ലവ്ലിന ബോര്‍ഗോഹെയ്ന്‍ മാതൃഭൂമിയുമായി സംസാരിക്കുന്നു. ടോക്യോ ഒളിമ്പിക്‌സില്‍ വെങ്കലംനേടിയ ബോക്‌സിങ് താരത്തിനൊപ്പം കോച്ച് സന്ധ്യ ഗുരുങ്ങും എത്തിയിരുന്നു

കേരളത്തെക്കുറിച്ച് ? 

നല്ല നാടാണ് ഇവിടം. സുന്ദരം. ആദ്യമായാണ് കേരളത്തിലെത്തുന്നത്. രാവിലെ ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ തൊഴുതു. സാരിയുടുത്ത് കേരളവേഷത്തിലാണ് പോയത്.

റോള്‍ മോഡല്‍ ? 

മേരികോം തന്നെ.

ഭാവിപരിപാടി ? 

2024-ലെ പാരീസ് ഒളിമ്പിക്‌സില്‍ സ്വര്‍ണം നേടുകയാണ് ലക്ഷ്യം. അതിനായി കഠിനപരിശീലനം തുടങ്ങി. ഒളിമ്പിക്‌സ് സ്വര്‍ണമാണ് ഏതൊരു കായികതാരത്തിന്റെയും പ്രധാനലക്ഷ്യം. അടുത്തവര്‍ഷം നടക്കുന്ന കോമണ്‍വെല്‍ത്ത്, ഏഷ്യന്‍ ഗെയിംസുകളിലും മികച്ച പ്രകടനം ലക്ഷ്യമിടുന്നു.

വളര്‍ച്ച വേഗത്തിലായിരുന്നല്ലോ ? 

ഗുവാഹാട്ടി സായിയിലെ പരിശീലനമാണ് കരിയറില്‍ വലിയ നേട്ടമായത്. ബോക്‌സിങ്ങിലെ അടിസ്ഥാനപാഠങ്ങള്‍ അവിടെനിന്ന് പഠിച്ചു. സംസ്ഥാനചാമ്പ്യന്‍ഷിപ്പുകളില്‍ പങ്കെടുത്തു. 2018, 2019 ലോക ചാമ്പ്യന്‍ഷിപ്പുകളിലും വെങ്കലം നേടി. അവസാനം ടോക്യോയില്‍ വെങ്കലവും.

Content Highlights: Interview with Olympic medal winner Lovlina Borgohain