മിലാന്‍: സൂപ്പര്‍താരം സ്ലാട്ടണ്‍ ഇബ്രാഹിമോവിച്ചിന്റെ തകര്‍പ്പന്‍ പ്രകടനത്തിന്റെ ബലത്തില്‍ ഇറ്റാലിയന്‍ സിരി എ ലീഗില്‍ ഇന്റര്‍മിലാന് വിജയം. ഇരട്ട ഗോളുകള്‍ നേടിയ സ്ലാട്ടന്‍ ഇബ്രാഹിമോവിച്ചിന്റെ മികവില്‍ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് കാഗ്ലിയാരിയെയാണ് മിലാന്‍ കീഴടക്കിയത്.
ഈ വിജയത്തോടെ പോയന്റ് പട്ടികയില്‍ ഒന്നാമതെത്താനും ടീമിന് സാധിച്ചു. പരിക്കുമൂലം രണ്ടുമാസത്തോളമായി കളിക്കളത്തില്‍ നിന്നും വിട്ടുനിന്ന ഇബ്രാഹിമോവിച്ച് തകര്‍പ്പന്‍ തിരിച്ചുവരവാണ് നടത്തിയത്. 7-ാം മിനിട്ടില്‍ പെനാല്‍റ്റിയിലൂടെ ആദ്യഗോള്‍ നേടിയ താരം 52-ാം മിനിട്ടില്‍ ഗോള്‍ നേട്ടം രണ്ടാക്കി.
മറ്റൊരു മത്സരത്തിൽ ശക്തരായ യുവന്റസിനെ കീഴടക്കി ഇന്റര്‍മിലാന്‍ വിജയം ആഘോഷിച്ചു. എതിരില്ലാത്ത രണ്ടുഗോളുകള്‍ക്കാണ് ടീമിന്റെ വിജയം. ഇന്ററിനായി ആര്‍തുറോ വിദാലും ബരേല്ലയും സ്‌കോര്‍ ചെയ്തു.
സീരി എയില്‍ 18 മത്സരങ്ങളില്‍ നിന്നും 43 പോയന്റുകള്‍ നേടി എ.സി മിലാന്‍ പോയന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തുടരുന്നു. ഇത്രയും മത്സരങ്ങളില്‍ നിന്നും 40 പോയന്റുള്ള ഇന്റര്‍ മിലാന്‍ രണ്ടാമതും നാപ്പോളി മൂന്നാമതുമാണ്. റൊണാള്‍ഡോയുടെ ടീമായ യുവന്റസ് പട്ടികയില്‍ അഞ്ചാമതാണ്.
Content Highlights: Zlatan Ibrahimovic double as Milan pull clear of Inter on top of Serie A