മാഡ്രിഡ്: ഫ്രഞ്ച് ഫുട്‌ബോള്‍ ഇതിഹാസം സിനദിന്‍ സിദാന്‍ റയല്‍ മാഡ്രിഡ് പരിശീലക സ്ഥാനം ഒഴിഞ്ഞതായി റിപ്പോര്‍ട്ട്. സ്പാനിഷ് മാധ്യമമായ മാര്‍സയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ ഫാബ്രിസിയോ റൊമാനോയും ഇക്കാര്യം ട്വീറ്റ് ചെയ്തിട്ടുണ്ട്.

റയലിന് ലാ ലിഗ കിരീടം നേടാന്‍ സാധിക്കാതിരിക്കുകയും ചാമ്പ്യന്‍സ് ലീഗ് സെമിയില്‍ ചെല്‍സിയോടേറ്റ പരാജയത്തിനു പിന്നാലെയാണ് സിദാന്‍ റയലിന്റെ പടിയിറങ്ങുന്നത്. 

Zinedine Zidane Resigns As Real Madrid Coach Reports

കഴിഞ്ഞ 11 സീസണിനിടെ ആദ്യമായാണ് റയല്‍ ഒരു കിരീടം പോലുമില്ലാതെ സീസണ്‍ അവസാനിപ്പിക്കുന്നത്. 2022 വരെ സിദാന് റയല്‍ മാഡ്രിഡില്‍ കരാറുണ്ടായിരുന്നു.

റയലിലേക്കുള്ള സിദാന്റെ രണ്ടാം വരവായിരുന്നു ഇത്തവണത്തേത്. നേരത്തെ 2016-ല്‍ ക്ലബ്ബിന്റെ പരിശീലക സ്ഥാനത്തെത്തിയ സിദാന്‍ ടീമിനെ ഹാട്രിക്ക് ചാമ്പ്യന്‍സ് ലീഗ് കിരീടത്തിലേക്ക് നയിച്ചിരുന്നു. തുടര്‍ന്ന് 2018 മെയ് 31-ന് ക്ലബ്ബ് വിട്ടു. പിന്നീട് 2019-ലായിരുന്നു അദ്ദേഹത്തിന്റെ രണ്ടാം വരവ്.

Content Highlights: Zinedine Zidane Resigns As Real Madrid Coach Reports