മാഡ്രിഡ്: ലാ ലിഗ ഈ സീസണ്‍ അവസാനിക്കുന്നതോടെ റയല്‍ മാഡ്രിഡിന്റെ പരിശീലകസ്ഥാനം ഒഴിയുമെന്ന വാര്‍ത്തകള്‍ തള്ളി സിനദിന്‍ സിദാന്‍. കിരീടത്തിനായി പൊരുതുന്നതിനിടയില്‍ ക്ലബ്ബ് വിടുന്ന കാര്യം താരങ്ങളോട് താന്‍ എങ്ങനെ പറയുമെന്ന് സിദാന്‍ ചോദിക്കുന്നു. ഈ സീസണ് ശേഷം ടീം വിടുന്ന കാര്യം ഡ്രസ്സിങ് റൂമില്‍വെച്ച് സിദാന്‍ റയല്‍ താരങ്ങളെ അറിയിച്ചു എന്നായിരുന്നു നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍.

'ഞാന്‍ ക്ലബ്ബ് വിടുകയാണെന്ന് എങ്ങനെ എന്റെ കളിക്കാരോട് പറയും? കിരീടത്തിനായി എല്ലാം നല്‍കി പൊരുതുന്നതിനിടയില്‍ ഞാന്‍ ഒഴിവാകുന്ന കാര്യം താരങ്ങളോട് പറയുകയോ? പുറത്തുള്ളവര്‍ക്ക് അവരുടെ ഇഷ്ടം പോലെ എന്തും പറയാം. അതെല്ലാം കള്ളമാണ്. ഞാന്‍ ഒരിക്കലും ക്ലബ്ബ് വിടുന്ന കാര്യം പറഞ്ഞിട്ടില്ല.' അത്‌ലറ്റിക് ക്ലബ്ബിനെതിരേ വിജയം നേടിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സിദാന്‍.

വിജയത്തോടെ റയല്‍ മാഡ്രിഡ് ലാ ലിഗ കിരീടസാധ്യത നിലനിര്‍ത്തിയിരുന്നു. ഇനി ലീഗിലെ അവസാന മത്സരത്തിലെ വിജയപരാജയം അനുസരിച്ചായിരിക്കും ലാ ലിഗ കിരീടം ആരും നേടും എന്ന കാര്യത്തില്‍ തീരുമാനമാകുക.  

zinedine zidane denies telling players he will leave real madrid at end of season