ക്യാമ്പ് നൗ: ഞായറാഴ്ച്ച ക്യാമ്പ് നൗ സ്റ്റേഡിയം സാക്ഷ്യം വഹിച്ചത് ബാഴ്‌സലോണയും റയല്‍ മാഡ്രിഡും തമ്മിലുള്ള തീപ്പൊരി മത്സരത്തിനാണ്. ഇരുടീമുകളും കൊണ്ടും കൊടുത്തും മുന്നേറിയ മത്സരത്തിനൊടുവില്‍ സമനിലയായിരുന്നു ഫലം. എന്നാല്‍ ഈ എല്‍ ക്ലാസികോയ്ക്ക് ഒരു പ്രത്യേകത കൂടിയുണ്ടായിരുന്നു. ബാഴ്‌സലോണയുടെ ഇതിഹാസ താരം ആന്ദ്രെ ഇനിയസ്റ്റയുടെ അവസാന എല്‍ ക്ലാസികോ ആയിരുന്നു അത്.
ഈ സീസണോടെ ബാഴ്‌സലോണ വിടുമെന്ന് കഴിഞ്ഞ മാസമാണ് ഇനിയസ്റ്റ പ്രഖ്യാപിച്ചത്. ലാ ലിഗയില്‍ ഇനി ബാഴ്‌സലോണയ്ക്ക് മൂന്നു മത്സരങ്ങള്‍ മാത്രമാണ് ബാക്കി. ഈ മൂന്നു മത്സരങ്ങളോടെ ഇനിയസ്റ്റയുടെ 22 വര്‍ഷത്തെ കരിയറിന് വിരാമമാകും.
ലാ ലിഗ ചാമ്പ്യന്‍മാരായ ബാഴ്‌സലോണയ്ക്ക് ഗാര്‍ഡ് ഓഫ് ഹോണര്‍ നല്‍കാന്‍ റയല്‍ മാഡ്രിഡ് വിസമ്മതിച്ചെങ്കിലും എല്‍ ക്ലാസികോയ്ക്ക് ശേഷം ഫുട്‌ബോളിലെ മനോഹരമായ ഒരു നിമിഷത്തിനാണ് ക്യാമ്പ് നൗ സാക്ഷ്യം വഹിച്ചത്. ബാഴ്‌സലോണയില്‍ നിന്ന് വിട പറയുന്ന ഇനിയസ്റ്റയെ കാണാനും ഒന്നു ആലിംഗനം ചെയ്യാനുമായി അഞ്ചു മിനിറ്റോളം റയല്‍ മാഡ്രിഡിന്റെ പരിശീലകന്‍ സിനദിന്‍ സിദാന്‍ ടണലില്‍ കാത്തിരുന്നു. തിരക്കൊഴിഞ്ഞ് ഇനിയസ്റ്റ എത്തിയതോടെ സിദാന്‍ ബാഴ്‌സ താരത്തെ കെട്ടിപ്പിടിച്ചു. ആശംസകളറിയിച്ചു.
Content Highlights: Zidane waited five minutes for Iniesta to give him a farewell hug